വയനാട് യാത്രക്കിടെ വാഹനാപകടം; പരുക്കേറ്റവര്‍ക്ക് സഹായവുമായി പ്രിയങ്ക ഗാന്ധി

വയനാട് യാത്രക്കിടെ വാഹനാപകടം; പരുക്കേറ്റവര്‍ക്ക് സഹായവുമായി പ്രിയങ്ക ഗാന്ധി

വയനാട്: യാത്രമദ്ധ്യേ വഴിയില്‍ കാര്‍ അപകടം കണ്ട് വാഹനവ്യൂഹം നിര്‍ത്തി പ്രിയങ്ക ഗാന്ധി എംപി. സംഘത്തില്‍ ഒപ്പം ഉണ്ടായിരുന്ന ഡോക്ടറെ വിളിച്ച്‌ പരുക്കേറ്റവരെ പരിശോധിപ്പിച്ചു. വാഹനവ്യൂഹത്തിലെ ആംബുലന്‍സില്‍ പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കിയാണ് പ്രിയങ്ക ഗാന്ധി എം പി യാത്ര തുടര്‍ന്നത്.

കൊയിലാണ്ടി സ്വദേശിയായ നൗഷാദും കുടുംബവും സഞ്ചാരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനാണ് പ്രിയങ്ക എത്തിയത്. ഇന്ന് വൈകിട്ട് വയനാട് വൈല്‍ഡ് ലൈഫ് ഡിവിഷന് എം പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് ലഭ്യമാക്കിയ ആംബുലന്‍സിന്റെ താക്കോല്‍ കൈമാറ്റ ചടങ്ങില്‍ പങ്കെടുക്കും.

TAGS : PRIYANKA GANDHI
SUMMARY : Priyanka Gandhi offers help to injured in road accident during Wayanad trip

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *