കെഎസ്ആർടിസിയിൽ കോൺഗ്രസ് അനുകൂല സംഘടനയുടെ പണിമുടക്ക് തുടങ്ങി

കെഎസ്ആർടിസിയിൽ കോൺഗ്രസ് അനുകൂല സംഘടനയുടെ പണിമുടക്ക് തുടങ്ങി

തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്.​ആ​ര്‍.​ടി.​സി​യി​ൽ കോ​ൺ​ഗ്ര​സ്​ അ​നു​കൂ​ല സം​ഘ​ട​ന​യാ​യ ഡെ​മോ​ക്രാ​റ്റി​ക് ഫെ​ഡ​റേ​ഷ​ന്‍ (ടി.​ഡി.​എ​ഫ്) ആ​ഹ്വാ​നം ചെ​യ്ത 24 മ​ണി​ക്കൂ​ർ പ​ണി​മു​ട​ക്ക്​ തു​ട​ങ്ങി. തിങ്കൾ രാത്രി 12 മുതൽ ചൊവ്വാഴ്ച അർധരാത്രി വരെയാണ് പണിമുടക്ക്.

പ​ണി​മു​ട​ക്കി​നെ നേ​രി​ടാ​ൻ മാ​നേ​ജ്​​മെ​ന്‍റ്​ ഡൈ​സ്​​നോ​ൺ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.  മാ​ത്ര​മ​ല്ല, സ്വി​ഫ്​​റ്റി​​ലെ​യ​ട​ക്കം താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ർ, ബ​ദ​ൽ ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രെ നി​യോ​ഗി​ച്ച്​ സ​ർ​വി​സു​ക​ൾ മു​ട​ങ്ങാ​തി​രി​ക്കാ​നാ​ണ്​ ശ്ര​മം. ജോ​ലി​ക്ക്​ ഹാ​ജ​രാ​കാ​ത്ത താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടു​മെ​ന്ന മു​ന്ന​റി​യി​പ്പും ന​ൽ​കി​യി​ട്ടു​ണ്ട്.

12 പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. എല്ലാ മാസവും അഞ്ചിനു മുൻപു നൽകുമെന്ന് മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴും ശമ്പളം നൽകുന്നത് മാസം പകുതിയോടെയാണ്. ഇതാണ് സമരത്തിന്റെ പ്രധാന കാരണം. ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്യുക, ഡിഎ കുടിശ്ശിക അനുവദിക്കുക, ദേശസാത്കൃത റൂട്ടുകളുടെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക, ശമ്പളപരിഷ്‌കരണ കരാറിന്റെ സർക്കാർ ഉത്തരവ് ഇറക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. പണിമുടക്കൊഴിവാക്കാൻ കെഎസ്ആർടിസി സിഎംഡി പ്രമോജ് ശങ്കർ സംഘടന നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ, ചർച്ച പരാജയപെട്ടതിനെ തുടർന്നാണ് സമരവുമായി മുന്നോട്ട് പോകാൻ സംഘടന തീരുമാനിച്ചത്.

ഡൈ​സ്​​നോ​ൺ പ്ര​ഖ്യാ​പി​ച്ച്​ പ​ണി​മു​ട​ക്ക് അ​ട്ടി​മ​റി​ക്കാ​നു​ള്ള നീ​ക്കം വി​ല​പ്പോ​വി​ല്ലെ​ന്നും പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണും​വ​രെ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും ടി.​ഡി.​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് ത​മ്പാ​നൂ​ർ ര​വി അ​റി​യി​ച്ചു.

<BR>
TAGS : KSRTC | STRIKE
SUMMARY : Pro-Congress organization begins strike at KSRTC

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *