ബാഗൽകോട്ടിൽ മഹാരാഷ്ട്ര ബസുകൾക്ക് നേരെ ആക്രമണം

ബാഗൽകോട്ടിൽ മഹാരാഷ്ട്ര ബസുകൾക്ക് നേരെ ആക്രമണം

ബെംഗളൂരു: ബാഗൽകോട്ടിൽ മഹാരാഷ്ട്ര ബസുകൾ നേരെ ആക്രമണം. കന്നഡ അനുകൂല പ്രവർത്തകരാണ് ബസുകൾ ആക്രമിച്ചത്. സോളാപൂരിൽ നിന്ന് ഇൽക്കലിലേക്ക് പോകുകയായിരുന്ന കർണാടക ബസിനെ ശിവസേന (യുബിടി) പ്രവർത്തകർ തടഞ്ഞു നിർത്തിയ സംഭവത്തിന്‌ പിന്നാലെയാണിത്. തിങ്കളാഴ്ച രാത്രി ചിത്രദുർഗയ്ക്കും സോളാപൂരിനും ഇടയിൽ സർവീസ് നടത്തിയ മഹാരാഷ്ട്ര ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസിന് നേരെയാണ് ആക്രമണമുണ്ടായത്.

ദേശീയപാത 50ൽ കൂടലസംഗമയ്ക്ക് സമീപമാണ് ബസ് തടഞ്ഞുനിർത്തിയത്. ബസിന്റെ വിൻഡ്‌സ്‌ക്രീനിൽ ജയ് കന്നഡ എന്ന് എഴുതുകയും ചെയ്തിട്ടുണ്ട്. കൂടാതെ ബസ് ഡ്രൈവർക്ക് കന്നഡ പതാകയും ഷാളും നൽകി ജയ് കർണാടക മുദ്രാവാക്യം വിളിക്കാനും പ്രവർത്തകർ ആവശ്യപ്പെട്ടു. സംഭവത്തിൽ കർശന നടപടി എടുക്കുമെന്നും ഇത്തരം സംഭവങ്ങൾ അപലപനീയമാണെന്നും സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി രാമലിംഗ റെഡ്ഢി പറഞ്ഞു.

TAGS: KARNATAKA | MAHARASHTRA | KSRTC
SUMMARY: Maharashtra bus painted with Jai Kannada slogan, crew given Kannada flag

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *