ബെംഗളൂരു – ഹൊസൂർ മെട്രോ ലൈനിനെതിരെ എതിർപ്പുമായി കന്നഡ സംഘടനകൾ

ബെംഗളൂരു – ഹൊസൂർ മെട്രോ ലൈനിനെതിരെ എതിർപ്പുമായി കന്നഡ സംഘടനകൾ

ബെംഗളൂരു: ബെംഗളൂരു മെട്രോയെ തമിഴ്‌നാട്ടിലെ വ്യാവസായിക നഗരമായ ഹൊസൂരുമായി ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതിയെ എതിർത്ത് കന്നഡ അനുകൂല സംഘടനകൾ. തമിഴ്‌നാട്ടിൽ നിന്ന് ബെംഗളൂരുവിലേക്ക് കൂടുതൽ കുടിയേറ്റമുണ്ടാകുമെന്ന് ആരോപിച്ചാണ് പദ്ധതിക്കെതിരെ കന്നഡ അനുകൂല ഗ്രൂപ്പുകൾ രംഗത്ത് വന്നിരിക്കുന്നത്. കർണാടക സംരക്ഷണ വേദികെയ്ക്ക് കീഴിലുള്ള സംഘടനകളാണ് പദ്ധതിക്കെതിരെ കടുത്ത എതിർപ്പുമായി രംഗത്തു വന്നത്.

നിലവിൽ ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് ബെംഗളൂരുവിലെ ബൊമ്മസാന്ദ്രയെ ഹൊസൂരുമായി ബന്ധിപ്പിക്കുന്നതിനുള്ള സാധ്യതാ റിപ്പോർട്ടുമായി മുന്നോട്ട് പോകുകയാണ്. പദ്ധതി നടപ്പിലാക്കിയാൽ ദക്ഷിണേന്ത്യയിലെ ആദ്യത്തെ അന്തർസംസ്ഥാന മെട്രോയാകുമിത്. തമിഴ്‌നാട്ടിൽ 11 കിലോമീറ്ററും കർണാടകയിൽ 12 കിലോമീറ്ററും ഉള്ള മെട്രോ ലൈനിന്റെ ദൈർഘ്യം 23 കിലോമീറ്റർ ആണ്. ഇതിൽ 12 മെട്രോ സ്റ്റേഷനുകളും ഒരു ഡിപ്പോയും ഉണ്ട്.

കർണാടകത്തിന്റെയും തമിഴ്നാടിന്റെയും അതിർത്തിയായതിനാൽ ബെംഗളൂരുവിന്റെഭാഗമായ ചന്ദാപുര, അത്തിബെലെ എന്നിവിടങ്ങളിലെ ജനങ്ങൾക്കും ഹൊസൂർ റോഡ്, ബെംഗളൂരു സാറ്റലൈറ്റ് ടൗൺ റിങ് റോഡ് എന്നിവിടങ്ങളിലെ റിയൽ എസ്റ്റേറ്റ് മേഖലയ്ക്കും ഹൊസൂർ മെട്രോ പദ്ധതി ഗുണകരമാകും.

TAGS: BENGALURU | NAMMA METRO
SUMMARY: More Migrants Will Come to Bengaluru, Kannada Groups Oppose Linking Namma Metro to Tamil Nadu’s Hosur

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *