കാനഡയിൽ ഹിന്ദു ക്ഷേത്ര പരിസരത്ത് ഖാലിസ്ഥാൻ അനുകൂലികളുടെ ആക്രമണം, ദർശനത്തിനെത്തിയവരെ മർദ്ദിച്ചു

കാനഡയിൽ ഹിന്ദു ക്ഷേത്ര പരിസരത്ത് ഖാലിസ്ഥാൻ അനുകൂലികളുടെ ആക്രമണം, ദർശനത്തിനെത്തിയവരെ മർദ്ദിച്ചു

ഒട്ടാവ: കാനഡയില്‍ ഹിന്ദുക്ഷേത്രത്തിന് നേര്‍ക്ക് ഖലിസ്ഥാന്റെ ആക്രമണം. ബ്രിട്ടീഷ് കൊളംബിയയിലെ സറേയില്‍ സ്ഥിതി ചെയ്യുന്ന ലക്ഷ്മി നാരായണ്‍ ക്ഷേത്രമാണ് ശനിയാഴ്ച അര്‍ധരാത്രി ആക്രമിക്കപ്പെട്ടത്. ഭക്തര്‍ക്കു നേരെയും ആക്രമണമുണ്ടായി. ജൂണ്‍ 18-ലെ കൊലപാതകത്തില്‍ ഇന്ത്യയുടെ പങ്ക് അന്വേഷിക്കണം എന്ന ആവശ്യം ഉന്നയിച്ച പോസ്റ്റര്‍ അക്രമികള്‍ ക്ഷേത്രത്തിന്റെ പ്രധാനവാതിലില്‍ ഒട്ടിക്കുകയും ചെയ്തു.

ആക്രമണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഖലിസ്ഥാനി പതാക വീശുന്ന ആളുകൾ ക്ഷേത്രത്തിലെത്തിയവരെ ആക്രമിക്കുന്നത്‌ വീഡിയോയിൽ കാണാം .ബ്രിട്ടീഷ് കൊളംബിയയിലെ ഏറ്റവും വലുതും പഴക്കമേറിയതുമായ ക്ഷേത്രമാണ് ലക്ഷ്മി നാരായണ്‍ മന്ദിര്‍. കാനഡയില്‍ ഇക്കൊല്ലം ആക്രമിക്കപ്പെടുന്ന മൂന്നാമത്തെ ക്ഷേത്രമാണിത്.

സംഭവത്തെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അപലപിച്ചു. ആക്രമണം പ്രോത്സാഹിപ്പിക്കില്ലെന്നും നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഖലിസ്ഥാൻ വാദികളുടെ ആക്രമണത്തെ കനേഡിയൻ പാർലമെന്റംഗം ചന്ദ്ര ആര്യയും അപലപിച്ചു. ‘കനേഡിയൻ ഖലിസ്ഥാനി തീവ്രവാദികൾ അതിരുകടന്നു, ബ്രാംപ്‌ടണിലെ ഹിന്ദു സഭാ മന്ദിർ പരിസരത്തിൽ ഹിന്ദു കനേഡിയൻ ഭക്തരുടെ നേരെ ഖാലിസ്ഥാൻ നടത്തിയ കടന്നാക്രമണം രാജ്യത്ത് എത്രത്തോളം ആഴത്തിൽ ഖലിസ്ഥാൻ തീവ്രവാദം വ്യാപിച്ചെന്ന് കാണിക്കുന്നു.’ ചന്ദ്ര ആര്യ എക്‌സിൽ കുറിച്ചു.
<BR>
TAGS : CANADA | KHALISTAN | TEMPLE
SUMMARY : Pro-Khalistan protesters attack Hindu temple in Canada, beat up worshippers

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *