മൂന്ന് മാസത്തിനിടെ 41 നവജാതശിശുക്കൾ മരിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ വകുപ്പ്

മൂന്ന് മാസത്തിനിടെ 41 നവജാതശിശുക്കൾ മരിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ വകുപ്പ്

ബെംഗളൂരു: ബെളഗാവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (ബിംസ്) ആശുപത്രിയിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ 41 നവജാത ശിശുക്കൾ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ വകുപ്പ്. മരണങ്ങളുടെ കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഓക്സിജൻ കംപ്രസ്സറുകളുടെ തകരാറ് മരണത്തിന് കാരണമായെന്നാണ് പ്രാഥമിക നിഗമനം.

വിഷയത്തിൽ അടിയന്തിര നടപടി ആവശ്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു.

പ്രസവ വാർഡിലെ രണ്ട് എയർ കംപ്രസ്സറുകളിൽ ഒരെണ്ണം തകരാറിലായെന്നും ഇതാണ് മരണങ്ങൾക്ക് കാരണമായതെന്നുമാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. ഓഗസ്റ്റിൽ 12 മരണങ്ങളും സെപ്റ്റംബറിൽ 18 മരണങ്ങളും ഒക്ടോബറിൽ 11 നവജാത ശിശുക്കളുടെ മരണങ്ങളുമാണ് ആശുപത്രിയിൽ രേഖപ്പെടുത്തിയത്.

പ്രവർത്തനരഹിതമായ എയർ കംപ്രസർ മൂന്ന് മാസമായി നന്നാക്കാത്തത് ആശുപത്രിയുടെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണ്. വിഷയം ഗൗരവമായി കാണുന്നുണ്ടെന്നും, കുറ്റക്കാർക്കെതിരെ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

TAGS: KARNATAKA | DEATH
SUMMARY: Probe ordered om death of 41 infants at BIMS

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *