നടൻ ജയന്‍ ചേര്‍ത്തലയ്‌ക്കെതിരേ നിര്‍മാതാക്കളുടെ സംഘടനയുടെ മാനനഷ്ടക്കേസ്

നടൻ ജയന്‍ ചേര്‍ത്തലയ്‌ക്കെതിരേ നിര്‍മാതാക്കളുടെ സംഘടനയുടെ മാനനഷ്ടക്കേസ്

കൊച്ചി: താര സംഘടനയായ അമ്മയുടെ ഭാരവാഹി ജയന്‍ ചേര്‍ത്തലക്കെതിരെ നിര്‍മ്മാതാക്കളുടെ സംഘടന രംഗത്ത്. നിര്‍മ്മാതാക്കളുടെ സംഘടന കടക്കെണിയിലായപ്പോള്‍ താര സംഘടന അമ്മയില്‍ നിന്നും പണം ചോദിച്ചുവെന്ന ആരോപണത്തില്‍ വക്കീല്‍ നോട്ടീസ് അയച്ചു. താര സംഘടനയായ അമ്മയുടെ മുന്‍ വൈസ് പ്രസിഡന്റ് കൂടിയാണ് നടന്‍ ജയന്‍ ചേര്‍ത്തല.

ജയന്‍ ചേര്‍ത്തല നടത്തിയ വാര്‍ത്ത സമ്മേളനത്തിലെ പരാമര്‍ശത്തിലാണ് നിര്‍മ്മാതാക്കളുടെ സംഘടന കേസ് നല്‍കിയിട്ടുള്ളത്. നിര്‍മ്മാതാക്കളുടെ സംഘടന കെട്ടിട നിര്‍മാണത്തിനായി അമ്മയില്‍ നിന്ന് ഒരു കോടി രൂപ കടം വാങ്ങിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് നിര്‍മ്മാതാക്കളുടെ സംഘടന പറയുന്നു.

ജയന്‍ ചേര്‍ത്തല കഴിഞ്ഞ ദിവസമാണ് മാധ്യമങ്ങളോട് വിവാദ പരാമര്‍ശം നടത്തിയത്. വാര്‍ത്താസമ്മേളനത്തിലെ ആരോപണങ്ങള്‍ പിന്‍വലിച്ച്‌ ജയന്‍ ചേര്‍ത്തല മാപ്പ് പറയണമെന്നും ഇല്ലാത്തപക്ഷം നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും നോട്ടീസില്‍ പറയുന്നു.

TAGS : LATEST NEWS
SUMMARY : Producers’ association files defamation case against actor Jayan Cherthala

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *