രേണുകസ്വാമി കൊലക്കേസ് സിനിമയാക്കണം; ആവശ്യവുമായി സംവിധായകരും നിർമാതാക്കളും

രേണുകസ്വാമി കൊലക്കേസ് സിനിമയാക്കണം; ആവശ്യവുമായി സംവിധായകരും നിർമാതാക്കളും

ബെംഗളൂരു: നടൻ ദർശൻ പ്രതിയായ രേണുകസ്വാമി കൊലക്കേസ് സിനിമയാക്കണമെന്ന ആവശ്യവുമായി കന്നഡ സംവിധായകരും നിർമാതാക്കളും.സിനിമയുടെ പേര് രജിസ്റ്റർ ചെയ്യാൻ സമീപിച്ചവരെ കർണാടക ഫിലിം ചേംബർ തിരിച്ചയച്ചുവെന്നാണ് വിവരം. ഡി ​ഗ്യാങ്, പട്ടന​ഗെരെ ഷെഡ്, ഖൈദി നമ്പർ -6106 തുടങ്ങിയവയാണ് രജിസ്ട്രേഷനെത്തിയ ചില പേരുകൾ.

ഈ പേരുകളിൽ ഡി ​ഗ്യാങ് എന്നതിലെ ഡി എന്ന അക്ഷരം ദർശനെയാണ് സൂചിപ്പിക്കുന്നത്. ആരാധകർ ദർശനെ ഡി ബോസ് എന്നാണ് വിശേഷിപ്പിക്കുന്നത്.

രേണുകാസ്വാമിയെ ദർശന്റെ സാന്നിധ്യത്തിൽ കൊലപ്പെടുത്തിയ സ്ഥലം എന്ന അർത്ഥത്തിലുള്ളതാണ് പട്ടന​ഗെരെ ഷെഡ് എന്ന ടൈറ്റിൽ കൊണ്ടുദ്ദേശിക്കുന്നത്. പരപ്പന അഗ്രഹാര ജയിലിലാണ് നിലവിൽ ദർശൻ കഴിയുന്നത്. ഇവിടത്തെ ഇയാളുടെ പ്രിസണർ നമ്പറാണ് 6106.

രണ്ടുവർഷം മുമ്പാണ് താൻ ഡി-​ഗ്യാങ് എന്ന് സിനിമ പേര് ആലോചിച്ചതെന്ന് തിരക്കഥാകൃത്ത് റോക്കി സോംലി പറഞ്ഞു. എന്നാൽ ദർശന്റെ അറസ്റ്റുനടന്നതോടെ ഈ പേര് ഉടനടി ഫിലിം ചേംബറിൽ രജിസ്റ്റർ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ കോടതിയുടെ പരി​ഗണനയിലുള്ള കേസായതിനാൽ ഇതുമായി ബന്ധപ്പെട്ട സിനിമാ പേരുകൾക്ക് അനുമതി നൽകില്ലെന്നാണ് ഫിലിം ചേംബർ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ രേണുകസ്വാമി കൊലക്കേസിൽ പവിത്ര ഗൗഡയാണ് കേസിലെ ഒന്നാംപ്രതി. ദർശൻ രണ്ടാം പ്രതിയാണ്. പവിത്രയ്ക്ക് സാമൂഹികമാധ്യമത്തിലൂടെ അശ്ലീല കമന്റുകൾ അയച്ചതിന്റെ വൈരാഗ്യത്തിൽ ചിത്രദുർഗ സ്വദേശിയായ രേണുകാസ്വാമിയെ ബെംഗളൂരുവിലേക്ക് തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തി മൃതദേഹം ഓവുചാലിൽ തള്ളിയെന്നാണ് കേസ്. തലയിലുൾപ്പെടെ ശരീരത്തിന്റെ പലഭാഗങ്ങളിലും മുറിവേൽപ്പിച്ചിരുന്നു. ഷോക്കേൽപ്പിക്കുകയും ചെയ്തു. മുറിവിൽ നിന്ന് രക്തംവാർന്നുപോയതും ഷോക്കേറ്റതുമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

TAGS: KARNATAKA | DARSHAN THOOGUDEEPA
SUMMARY: Producers and directors line up for making of renukaswamy murder case as film

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *