പ്രൊഡക്ഷൻ കൺട്രോളർ ഷാനു ഇസ്മായിൽ കൊച്ചിയിലെ ഹോട്ടലിൽ മരിച്ച നിലയിൽ

പ്രൊഡക്ഷൻ കൺട്രോളർ ഷാനു ഇസ്മായിൽ കൊച്ചിയിലെ ഹോട്ടലിൽ മരിച്ച നിലയിൽ

കൊച്ചി: പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മായിലിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ 10 ദിവസമായി ഹോട്ടലിലായിരുന്നു താമസം. സംഭവത്തില്‍ എറണാകുളം സെൻട്രൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

തിരുവനന്തപുരം സ്വദേശിയാണ് മരിച്ച ഷാനു. നേരത്തെ നടിയുടെ പരാതിയില്‍ ഷാനുവിനെതിരെ പോലീസ് കേസെടുത്തിരുന്നു. ബലാത്സംഗ പരാതിയിലാണ് കേസെടുത്തത്. അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. തിരുവനന്തപുരം സ്വദേശിയായ നടിയാണ് പരാതി നല്‍കിയത്. 2018ലായിരുന്നു കേസിനാസ്പദമായ സംഭവം.
>BR>
TAGS : DEATH | CINEMA
SUMMARY : Production controller Shanu Ismail found dead in a hotel in Kochi

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *