യെലഹങ്ക പ്രോഗ്രസീവ് ആർട്സ് ആന്‍റ് കൾച്ചറൽ അസോസിയേഷൻ പുതുവത്സരാഘോഷം

യെലഹങ്ക പ്രോഗ്രസീവ് ആർട്സ് ആന്‍റ് കൾച്ചറൽ അസോസിയേഷൻ പുതുവത്സരാഘോഷം

ബെംഗളൂരു: യെലഹങ്ക പ്രോഗ്രസീവ് ആര്‍ട്‌സ് ആന്‍റ് കള്‍ച്ചറല്‍ അസോസിയേഷന്‍ പുതുവത്സരാഘോഷം റെയില്‍വേ ഫാക്ടറി വെസ്റ്റ് കോളനി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്നു. കുട്ടികള്‍ക്കൊപ്പം മുതിര്‍ന്ന അംഗങ്ങളായ രാജപ്പന്‍ ആറുമുഖന്‍, വി.കെ. സുധാകരന്‍, വൈസ് പ്രസിഡന്റ് വിനോദ് കുമാര്‍. സെക്രട്ടറി ജോജു വര്‍ഗീസ്, ട്രഷറര്‍ എം എസ് വിനോദ് എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ച് പുതുവത്സരാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. അസോസിയേഷന്‍ അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു.

പഠനത്തില്‍ മികവ് തെളിയിച്ച കുട്ടികളെയും, റെയില്‍വേ സര്‍വീസില്‍നിന്ന് റിട്ടയര്‍ ചെയ്ത വ്യക്തികളെയും, സന്തോഷ് ട്രോഫിയില്‍ കേരള, കര്‍ണാടക ടീമിന് വേണ്ടി കളിച്ച രാജേഷിനെയും ചടങ്ങില്‍ ആദരിച്ചു. അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും വിവിധ കലാപരിപാടികള്‍ അരങ്ങേറി. കലാപരിപാടികളില്‍ പങ്കെടുത്തവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
<BR>
TAGS : NEW YEAR EVE

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *