കുടകിലെ ഹോംസ്‌റ്റേകളിൽ മദ്യം വിളമ്പുന്നതിനും വില്‍ക്കുന്നതിനും വിലക്ക്

കുടകിലെ ഹോംസ്‌റ്റേകളിൽ മദ്യം വിളമ്പുന്നതിനും വില്‍ക്കുന്നതിനും വിലക്ക്

ബെംഗളൂരു: ഹംപിയിൽ വിനോദസഞ്ചാരികൾ പീഡനത്തിന് ഇരയായ സംഭവത്തിന് പിന്നാലെ മദ്യഉപയോഗവുമായി ബന്ധപ്പെട്ട് കര്‍ശന നിര്‍ദേശങ്ങളുമായി കുടക് ജില്ലാ എക്സൈസ് വകുപ്പ്. കുടകിലെ ഹോംസ്റ്റേകളില്‍ ഇനിമുതൽ താമസക്കാർക്കും അതിഥികളായെത്തുന്ന വിനോദസഞ്ചാരികൾക്കും മദ്യം വിളമ്പരുതെന്നും മദ്യം വിൽക്കാന്‍ പാടില്ലെന്നും കുടക് ഡെപ്യൂട്ടി എക്സൈസ് സൂപ്രണ്ട് ചൈത്ര ഉത്തരവിട്ടു.

മദ്യം കരുതുന്ന വിനോദസഞ്ചാരികൾ അത് വാങ്ങിയതിന്റെ ബില്ല് കൈയിൽ സൂക്ഷിക്കണം. ഇക്കാര്യത്തിൽ അതത് ഹോംസ്റ്റേ ജീവനക്കാർ ശ്രദ്ധചെലുത്തണം. നിര്‍ദേശങ്ങളില്‍ പറയുന്നു. വേനലവധിക്കാലത്ത് നിരവധി സഞ്ചാരികളാണ് കുടകിലെത്തുന്നത്. ഇതേത്തുടർന്നാണ് ഹോംസ്റ്റേകൾക്ക് പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചത്. ഇക്കഴിഞ്ഞ മാര്‍ച്ച് ആറിനാണ് ഹംപിയില്‍ വിദേശിയടക്കം രണ്ടു വിനോദ സഞ്ചാരികള്‍ കൂട്ടബലാല്‍സംഗത്തിനിരയായത്. സംഭവത്തില്‍ രണ്ട് പേർ അറസ്റ്റിലായിരുന്നു.
<br>
TAGS : KODAGU | LIQUOR SALE BAN
SUMMARY : Prohibition on serving and selling of alcohol in homestays in Kodagu

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *