പ്രമുഖ വ്യവസായി ടിപിജി നമ്പ്യാർ അന്തരിച്ചു

പ്രമുഖ വ്യവസായി ടിപിജി നമ്പ്യാർ അന്തരിച്ചു

ബെംഗളൂരു: പ്രമുഖ വ്യവസായിയും ബിപിഎല്‍ സ്ഥാപകനുമായ ടി പി ഗോപാലൻ നമ്പ്യാർ ( ടി പി ജി നമ്പ്യാർ) അന്തരിച്ചു. ബെംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്നു. 1963ല്‍ ആണ് അദ്ദേഹം ബിപിഎല്‍ ഇന്ത്യ സ്ഥാപിച്ചത്.

ഇതേ പേരിലുള്ള ബ്രിട്ടീഷ് കമ്പനിയുമായി സഹകരിച്ച്‌, ഇന്ത്യൻ പ്രതിരോധസേനകള്‍ക്ക് വേണ്ടിയുള്ള ചെറു ഇലക്‌ട്രോണിക്സ് ഉപകരണങ്ങള്‍ നിർമിച്ചായിരുന്നു  കമ്പനിയുടെ തുടക്കം. കണ്‍സ്യൂമർ ഇലക്‌ട്രോണിക്സ്, ടെലികമ്മ്യൂണിക്കേഷൻ രംഗത്ത് ഇന്ത്യയില്‍ വലിയ മുന്നേറ്റമുണ്ടാക്കിയ കമ്പനിയായിരുന്നു ഇത്.

ടിപിജി നമ്പ്യാരുടെ സംസ്കാരച്ചടങ്ങുകള്‍ നാളെ രാവിലെ 11 മണിയോടെ കല്‍പ്പള്ളി ശ്മശാനത്തില്‍ നടക്കും. മുൻ കേന്ദ്രമന്ത്രിയും വ്യവസായപ്രമുഖനുമായ രാജീവ് ചന്ദ്രശേഖർ അദ്ദേഹത്തിൻ്റെ മരുമകനാണ്.

TAGS : TPG NAMBIAR | PASSED AWAY
SUMMARY : Prominent businessman TPG Nambiar passed away

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *