2000 രൂപയ്ക്ക് മുകളില്‍ യുപിഎ ഇടപാടുകള്‍ക്ക് ജിഎസ്ടി എന്ന പ്രചരണം വസ്തുതാ വിരുദ്ധം; ധനമന്ത്രാലയം

2000 രൂപയ്ക്ക് മുകളില്‍ യുപിഎ ഇടപാടുകള്‍ക്ക് ജിഎസ്ടി എന്ന പ്രചരണം വസ്തുതാ വിരുദ്ധം; ധനമന്ത്രാലയം

ന്യൂഡൽഹി: 2000 രൂപയ്‌ക്ക് മുകളിൽ യുപിഐ ഇടപാടുകൾ നടത്തുമ്പോൾ ജിഎസ്ടി ചുമത്താൻ കേന്ദ്രം ആലോചിക്കുന്നതായുള്ള പ്രചരണങ്ങൾ നിഷേധിച്ച് കേന്ദ്ര ധനമന്ത്രാലയം. ഇത്തരം വാർത്തകൾ പൂർണ്ണമായും വസ്തുതാവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ധനമന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. നിലവില്‍ സര്‍ക്കാരിന് അത്തരത്തിലൊരു ഉദ്ദേശ്യമില്ല. യുപിഐ വഴിയുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ധനമന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

“2024-ലെ എസിഐ വേൾഡ്‌വൈഡ് റിപ്പോർട്ട് അനുസരിച്ച്, 2023 ൽ ആഗോള റിയൽ ടൈം ഇടപാടുകളിൽ 49 ശതമാനവും ഇന്ത്യയിൽ നിന്നായിരുന്നു. ഇതിലൂടെ ഡിജിറ്റൽ പേയ്മെന്റ് വളർച്ചയിൽ ആഗോള തലത്തിൽ തന്നെ ഇന്ത്യ മുന്നിലാണെന്ന് ഉറപ്പിക്കുന്നു” കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
<BR>
TAGS : UPA PAYAMENTS | MINISTRY OF FINANCE
SUMMARY : Propaganda of GST for UPA transactions above Rs 2000 is untrue; Ministry of Finance

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *