വിജയശതമാനത്തില്‍ കുറവ്; ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം കൂട്ടാന്‍ നിര്‍ദ്ദേശം

വിജയശതമാനത്തില്‍ കുറവ്; ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം കൂട്ടാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിനായുള്ള പരിഷ്കാരങ്ങള്‍ കർശനമായി നടപ്പിലാക്കാൻ തുടങ്ങിയതോടെ ടെസ്റ്റുകളില്‍ വിജയിക്കുന്നവരുടെ എണ്ണത്തില്‍ വൻ കുറവ്. നിലവില്‍ പുതിയതായി ലൈസൻസ് എടുക്കുന്നവരുടെയും രണ്ടാമത് ടെസ്റ്റിനായി അപേക്ഷ നല്‍കുന്നവരുടെയും എണ്ണം വർദ്ധിച്ച സാഹചര്യത്തില്‍ നിലവില്‍ നടത്തിവരുന്ന ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കാൻ ആണ് ഗതാഗത വകുപ്പ് നിർദേശം നല്‍കിയിരിക്കുന്നത്.

100% വിജയം നേരത്തെ ഉണ്ടായിരുന്ന സ്ഥലങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റുകളില്‍ കൂട്ട തോല്‍വിയാണ് ഇപ്പോള്‍ ഉണ്ടാകുന്നത്. ഈ സാഹചര്യത്തില്‍ ഗതാഗത മന്ത്രിയുടെ നേതൃത്വത്തില്‍ ചേർന്ന യോഗത്തിലാണ് നിലവില്‍ നടത്തിവരുന്ന ടെസ്റ്റുകളുടെ എണ്ണത്തില്‍ വർധനവ് വരുത്തുന്നതിന് തീരുമാനിച്ചിട്ടുള്ളത്. ടെസ്റ്റ് പരിഷ്കാരം കൊണ്ടുവരുന്നതിന് മുമ്പ് 17 ആർ ടി ഓഫീസുകളിലായി 69 ജോയിന്റ് ആർ ടി ഓഫീസുകളിലും 8000 പേർ പങ്കെടുത്തിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 6000 പേരാണ് എത്തുന്നത്.

ജോയിന്റ് ആര്‍ടി ഓഫീസുകളില്‍ മുന്‍കാല അപേക്ഷകള്‍ ഉള്‍പ്പെടെ 40 ടെസ്റ്റുകളാണ് നടത്തുന്നത്. ഇതു ഉയര്‍ത്താനും നിര്‍ദ്ദേശമുണ്ട്. പരിഷ്‌ക്കാരം വന്നതോടെ ലേണേഴ്‌സിന്റെ എണ്ണവും കുറഞ്ഞിരുന്നു. ലേണേഴ്‌സ് ടെസ്റ്റിന്റെ എണ്ണം വര്‍ധിപ്പിക്കാനും വകുപ്പ് തീരുമാനമെടുത്തിട്ടുണ്ട്. ഡ്രൈവിങ് സ്‌കൂളുകളില്‍ കൂടുതല്‍ അനുഭവസമ്പത്തുള്ള ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കാനുള്ള നിര്‍ദ്ദേശത്തിന്റെ ഭാഗമായി കൂട്ട നിയമനം നടത്താനും തീരുമാനമായിട്ടുണ്ട്.

TAGS : DRIVING TEST | INCREASED
SUMMARY : Proposal to increase the number of driving tests

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *