നിര്‍മിത ബുദ്ധി ഉപയോഗിച്ച് പ്രോട്ടീൻ ഘടനാ പഠനം; മൂന്ന് പേർക്ക് രസതന്ത്ര നൊബേൽ പുരസ്‌കാരം
2024 ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ: ഡേവിഡ് ബേക്കർ, ഡെമിസ് ഹസാബിസ്, ജോൺ എം ജംബര്‍.

നിര്‍മിത ബുദ്ധി ഉപയോഗിച്ച് പ്രോട്ടീൻ ഘടനാ പഠനം; മൂന്ന് പേർക്ക് രസതന്ത്ര നൊബേൽ പുരസ്‌കാരം

സ്റ്റോക്കോം: രസതന്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം മൂന്നുപേര്‍ക്ക്. ഡേവിഡ് ബേക്കര്‍, ഡെമിസ് ഹസാബിസ്, ജോണ്‍ എം ജംബര്‍ എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. പ്രോട്ടീനുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്കാണു പുരസ്‌കാരം.

കംപ്യൂട്ടേഷണല്‍ പ്രോട്ടീന്‍ ഡിസൈനുമായി ബന്ധപ്പെട്ട ഗവേഷണത്തിനാണ് ഡേവിഡ് ബേക്കറിന് പുരസ്‌കാരം. പ്രോട്ടീനിന്റെ ഘടനാ പ്രവചനവുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്കാണ് ഹസ്സാബിസിനും ജംബര്‍ക്കും പുരസ്‌കാരം ലഭിച്ചത്. സിയാറ്റയിലെ യൂണിവേഴ്‌സിറ്റി ഓഫ് വാഷിങ്ടനില്‍ പ്രവര്‍ത്തിക്കുകയാണ് ബേക്കര്‍, ഹസാബിസും ജംബറും ലണ്ടനിലെ ഗൂഗിള്‍ ഡീപ്മൈന്‍ഡില്‍ ജോലി ചെയ്യുന്നു.

2003ലാണ് ഡേവിഡ് ബേക്കർ എഐയുടെ സഹായത്തോടെ പുതിയ പ്രോട്ടീൻ സംയുക്തം ഉണ്ടാക്കിയത്. 2020ൽ ഡെമിസും ജോണും ചേർന്ന് ആൽഫ ഫോൾഡ് 2 എന്ന എഐ മോഡൽ പ്രോട്ടീനുകളുടെ ഘടന കൃത്യമായി നിർവചിച്ചു. ഈ കണ്ടെത്തലുകൾക്കാണ് അംഗീകാരം. ഡേവിഡ് ബേക്കറിനാണ് പുരസ്കാരത്തിന്റെ പകുതിയും ലഭിക്കുക. ബാക്കി ഭാഗം ഡെമിസ് ഹസാബിസും, ജോൺ ജംപറും ചേർന്ന് പങ്കിടും.
<BR>
TAGS : CHEMISTRY NOBEL PRIZE | TECHNOLOGY
SUMMARY : Protein structure learning using artificial intelligence. Chemistry Nobel Prize for three people

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *