നിയമസഭ ശീതകാല സമ്മേളനത്തിനെതിരെ വീണ്ടും പ്രതിഷേധം; പ്രതിഷേധക്കാർക്ക് നേരെ പോലീസ് ലാത്തി വീശി

നിയമസഭ ശീതകാല സമ്മേളനത്തിനെതിരെ വീണ്ടും പ്രതിഷേധം; പ്രതിഷേധക്കാർക്ക് നേരെ പോലീസ് ലാത്തി വീശി

ബെംഗളൂരു: ബെളഗാവിയിൽ നിയമസഭയുടെ ശീതകാല സമ്മേളനത്തിനെതിരെ വീണ്ടും പ്രതിഷേധം. സമ്മേളനത്തിൽ ലിംഗായത്ത് പഞ്ചമശാലി സമുദായത്തിന്റെ സംവരണ വിഷയം ഉന്നയിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം അക്രമാസക്തമായി. സമുദായ മേധാവി ബസവജയ മൃത്യുഞ്ജയ് സ്വാമിയുടെ നേതൃത്വത്തിൽ നടത്തിയ പ്രക്ഷോഭത്തിനിടെ പോലീസ് ലത്തിച്ചാർജ് നടത്തി.

ശീതകാല സമ്മേളനം നടക്കുന്നത് ബെളഗാവിയിലെ സുവർണ വിധാൻ സൗധയിലാണ്. ഇവിടേക്ക് സുരക്ഷാ വലയം ലംഘിച്ച് പ്രതിഷേധക്കാർ മാർച്ച് ചെയ്യാൻ ശ്രമം നടത്തിയിരുന്നു.

തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വിധാൻ സൗധ ഉപരോധിക്കുമെന്ന് സമരക്കാർ ഭീഷണി മുഴക്കിയിരുന്നു. സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 15 ശതമാനം സംവരണം ആവശ്യപ്പെട്ടാണ് ലിംഗായത്ത് പഞ്ചമശാലി സമുദായം പ്രതിഷേധിച്ചത്. ബിജെപി നിയമസഭാംഗങ്ങളെയും മൃത്യുഞ്ജയ് സ്വാമിയേയും അദ്ദേഹത്തിന്റെ നിരവധി അനുയായികളെയും പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഘർഷത്തിൽ സർക്കാർ വാഹനങ്ങളും എംഎൽഎമാരുടെ വാഹനങ്ങളും സമരക്കാർ തകർത്തു.

TAGS: KARNATAKA | PROTEST
SUMMARY: Protest erupt again at Belagavi amid Winter session

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *