‘കല്യാണ കർണാടക’ എന്നപേരിൽ പുതിയ സംസ്ഥാനം രൂപവത്കരിക്കണമെന്നാവശ്യപ്പെട്ട്  കലബുറഗിയിൽ പ്രകടനം

‘കല്യാണ കർണാടക’ എന്നപേരിൽ പുതിയ സംസ്ഥാനം രൂപവത്കരിക്കണമെന്നാവശ്യപ്പെട്ട് കലബുറഗിയിൽ പ്രകടനം

ബെംഗളൂരു : കർണാടകയെ വിഭജിച്ച് കല്യാണ കർണാടക എന്നപേരിൽ പുതിയ സംസ്ഥാനം രൂപവത്കരിക്കണമെന്നാവശ്യവുമായി കലബുറഗിയിൽ പ്രകടനം. കർണാടക രാജ്യോത്സവദിനത്തിൽ കല്യാണ കർണാടക പ്രത്യേക രാജ്യ ഹോരാട്ട സമിതിയാണ് പ്രകടനം നടത്തിയത്. പ്രകടനം നടത്തിയവരെ പോലീസ് അറസ്റ്റുചെയ്തു.

ഹൈദരാബാദിനോട് ചേർന്നുകിടക്കുന്ന ജില്ലകളുൾപ്പെടുന്ന വടക്കൻ കർണാടകത്തിലെ പ്രദേശങ്ങളാണ് കല്യാണ കർണാടക. ബീദർ, കലബുറഗി, റായ്ചൂരു, യാദ്ഗിർ, ബല്ലാരി, വിജയനഗര, കൊപ്പാൾ ജില്ലകളാണ് ഈ മേഖലയിൽ വരുക. ഈ ജില്ലകളെ ചേർത്ത് പുതിയ സംസ്ഥാനം രൂപവത്കരിക്കണമെന്നാണ് കല്യാണ കർണാടക പ്രത്യേക രാജ്യ ഹോരാട്ട സമിതി ആവശ്യപ്പെടുന്നത്.


<BR>
TAGS : KALYANA KARNATAKA
SUMMARY : Protest in Kalaburagi demanding formation of a new state named ‘Kalyana Karnataka’

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *