വന്യജീവി ആക്രമണത്തിലെ പ്രതിഷേധം; വയനാട്ടിൽ ഇന്ന് ഹർത്താൽ

വന്യജീവി ആക്രമണത്തിലെ പ്രതിഷേധം; വയനാട്ടിൽ ഇന്ന് ഹർത്താൽ

കൽപ്പറ്റ: വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് ഫാർമേഴ്സ് റിലീഫ് ഫോറവും തൃണമൂൽ കോൺഗ്രസും പ്രഖ്യാപിച്ച ഹർത്താൽ ആരംഭിച്ചു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ നടക്കുന്നത്.

അതേസമയം പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടികൾ ഒന്നും ഹർത്താലിനെ പിന്തുണച്ചിട്ടില്ല. ഹർത്താലുമായി സഹകരിക്കില്ല എന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നിലപാട്. വയനാട് നൂല് പുഴയിൽ ഇന്നലെയാണ് ആദിവാസി യുവാവായ മാനു കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.ഇതിനെ തുടർന്ന് രാഷ്ട്രീയ പാർട്ടികളുടെ അടക്കം നേതൃത്വത്തിൽ പ്രതിഷേധവും പിക്റ്റിംഗും നടന്നിരുന്നു.

ബസ് നിർത്തിവെച്ചു കൊണ്ടുള്ള ഹർത്താലിൽ പങ്കെടുക്കില്ലെന്നും കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ട കുടുംബത്തിന്റെ ദുഖത്തിൽ പങ്ക് ചേരുന്നുവെന്നും  പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി രജ്ഞിത്ത് രാം മുരളീധരൻ അറിയിച്ചു. നികുതി അടക്കേണ്ട ഈ സമയത്ത് ബസ് നിർത്തി വെച്ച് കൊണ്ടുള്ള സമരത്തിൽ പങ്കെടുക്കാൻ കഴിയില്ല. ഇന്ന് ബസ്സർവ്വീസ് നടത്താൻ എല്ലാ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്.  സർവീസ് സുഗമമായി നടത്താൻ ജില്ലാ ഭരണകൂടം സൗകര്യം
<BR>
TAGS : HARTHAL | WAYANAD
SUMMARY : Protests against wildlife attacks; Hartal started in Wayanad

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *