പ്രകോപന പ്രസംഗം; ആർഎസ്എസ് നേതാവ് ഡോ. കല്ലടുക്ക പ്രഭാകർ ഭട്ടിനെതിരെ കേസ്

പ്രകോപന പ്രസംഗം; ആർഎസ്എസ് നേതാവ് ഡോ. കല്ലടുക്ക പ്രഭാകർ ഭട്ടിനെതിരെ കേസ്

ബെംഗളൂരു: ആർഎസ്എസ് നേതാവ് ഡോ. കല്ലെടുക്ക പ്രഭാകർ ഭട്ടിനെതിരെ പോലീസ് കേസെടുത്തു. ബണ്ട്വാള്‍ റൂറൽ പോലീസാണ് കേസ് എടുത്തത്. മംഗളൂരുവില്‍ കൊല്ലപ്പെട്ട ഹിന്ദുത്വ പ്രവര്‍ത്തകന്‍ സുഹാസ് ഷെട്ടിയുടെ സ്മരണക്കായി മെയ് 12 ന് സംഘടിപ്പിച്ച അനുശോചന യോഗത്തില്‍ വെച്ച് നടത്തിയ പ്രസംഗത്തിലാണ് പ്രകോപനപരമായ പ്രസ്ഥാവന നടത്തിയത്. ഇരു സമുദായങ്ങൾക്കിടയിലും ശത്രുത സൃഷ്ടിക്കുന്ന രീതിയിൽ പ്രസ്താവനകൾ നടത്തിയതായി പോലീസ് പറഞ്ഞു.

ബണ്ട്വാള്‍ റൂറല്‍ പോലീസിന്റെ പരിധിയിലുള്ള കവലപ്പാടൂര്‍ ഗ്രാമത്തിലെ മഡ്വ പാലസ് കണ്‍വെന്‍ഷന്‍ ഹാളില്‍ വെച്ചായിരുന്നു അനുശോചന യോഗം നടന്നത്. അഞ്ഞൂറില്‍ അധികം ആളുകള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.  ഡോ. ഭട്ടിനെതിരെ ബിഎംഎസ് സെക്ഷൻ 353 (2) പ്രകാരമാണ് കേസ് എടുത്തത്.
<BR>
TAGS : CONTROVERSIAL STATEMENTS, RSS, MANGALURU
SUMMARY : Provocative speech; Case filed against RSS leader Dr. Kalladukka Prabhakar Bhat

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *