വേടനെതിരെ വിദ്വേഷ പ്രസംഗം; എൻ.ആർ മധുവിനെതിരെ പോലീസ് കേസെടുത്തു

വേടനെതിരെ വിദ്വേഷ പ്രസംഗം; എൻ.ആർ മധുവിനെതിരെ പോലീസ് കേസെടുത്തു

റാപ്പർ വേടനെ ജാതീയമായി അധിക്ഷേപിച്ച സംഭവത്തിൽ കേസരി പത്രാധിപർ എൻ.ആർ. മധുവിനെതിരെ പോലീസ് കേസെടുത്തു. സിപിഐ എം കിഴക്കേ കല്ലട ലോക്കൽ സെക്രട്ടറി വേലായുധന്റെ പരാതിയിൽ കിഴക്കേ കല്ലട പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തത്‌. ഡിവൈഎഫ്ഐ കൊല്ലം ജില്ലാ സെക്രട്ടറി ശ്യാമും നൽകിയും പരാതി നൽകിയിരുന്നു. വേടന്റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നുവെന്നായിരുന്നു കേസരി വാരിക മുഖ്യപത്രാധിപർ ഡോ. എൻ ആർ മധു പറഞ്ഞത്. വേടന്റെ പിന്നിൽ രാജ്യത്തിന്റെ വിഘടനവാദികളെന്നും മധു പറഞ്ഞു.

വേടന്‍ സമൂഹത്തില്‍ ജാതി ഭീകരവാദം നടത്തുന്നതായും വികടന വാദം പ്രോത്സാഹിപ്പിക്കുന്നതായും ആരോപിച്ച് സാമൂഹത്തില്‍ വിദ്വേഷം പടര്‍ത്താനുള്ള ശ്രമമാണ് മധു നടത്തിയിട്ടുള്ളതെന്നായിരുന്നു പരാതി. വേടന്റെ പരിപാടിയില്‍ ജാതിപരമായ വിവേചനത്തിനെ കുറിച്ച് പറയുന്നത്, ഭീകരവാദമായി ചിത്രീകരിക്കുന്നത് പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങളെ അധിക്ഷേപിക്കുന്നതാണെന്നും പരാതിയിലുണ്ട്.

വേടന്റെ പിന്നില്‍ ശക്തമായ സ്പോണ്‍സര്‍ ശക്തികള്‍ ഉണ്ട്. രാജ്യത്തിന്റെ വിഘടനം സ്വപ്നം കണ്ട് കഴിയുന്ന ശക്തികള്‍ അയാളുടെ പിന്നിലുണ്ടെന്ന് കൃത്യമാണ്. അത്തരം കലാഭാസങ്ങളെ നാലമ്പലങ്ങളില്‍ കടന്ന് വരുന്നത് ചെറുത്ത് തോല്‍പ്പിക്കണം. വേടന്റെ പാട്ടിന് ആള് കൂടാന്‍ പാട്ട് വെയ്ക്കുന്നവര്‍ അമ്പല പറമ്പില്‍ ക്യാബറയും വെയ്ക്കും എന്നും മധു പറഞ്ഞിരുന്നു.

TAGS: KERALA | VEDAN
SUMMARY: Kesari magazine chief editor booked for provocative speech against rapper vedan

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *