പിഎസ്‌സി കോഴ; പ്രമോദ് കോട്ടൂളിയെ സിപിഎമ്മില്‍ നിന്ന് പുറത്താക്കി

പിഎസ്‌സി കോഴ; പ്രമോദ് കോട്ടൂളിയെ സിപിഎമ്മില്‍ നിന്ന് പുറത്താക്കി

പി എസ് സി കോഴ കേസില്‍ പണം കൈപ്പറ്റിയ സി പി എം കോഴിക്കോട് ടൗണ്‍ ഏരിയാ കമ്മിറ്റി അംഗവും സി ഐ ടി യു ജില്ലാ സെക്രട്ടറിയുമായ പ്രമോദ് കോട്ടൂളിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഇന്നു ചേർന്ന കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഇയാളെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്യും.

പി.എസ്.സി. അംഗത്വം വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയെന്നാണ് പ്രമോദ് കോട്ടൂളിക്കെതിരെ ഉയർന്ന ആരോപണം. സംഭവം വിവാദമായതിനെ തുടർന്ന് ഇയാള്‍ക്കെതിരായ നടപടി സംബന്ധിച്ച്‌ ചർച്ച ചെയ്യുന്നതിന് ഇന്ന് ജില്ലാ കമ്മിറ്റി യോഗം ചേർന്നിരുന്നു. പ്രമോദ് കോട്ടൂളിയെ പുറത്താക്കാനുള്ള ജില്ലാ സെക്രട്ടേറിയേറ്റിന്റെ തീരുമാനമാണ് ജില്ലാ കമ്മറ്റി ചർച്ചചെയ്തത്.

പ്രമോദ് കോട്ടൂളിയെ പുറത്താക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസിനെ അനുകൂലിക്കുന്ന വിഭാഗം ജില്ലാ കമ്മിറ്റി യോഗത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍, ജില്ലാ കമ്മിറ്റിയിലെ മറ്റുചില അംഗങ്ങള്‍ക്കും റിയല്‍ എസ്റ്റേറ്റ് ബന്ധമുണ്ടെന്നും അക്കാര്യത്തിലും കമ്മിറ്റി അഭിപ്രായം പറയണമെന്നും മറുവിഭാഗവും ആവശ്യം ഉന്നയിച്ചിരുന്നു.

TAGS : PSC | CPIM | KERALA
SUMMARY : PSC corruption; Pramod Kothuli expelled from CPM

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *