സബ് ഇൻസ്‌പെക്ടർ പരീക്ഷ  മാറ്റിവെച്ചേക്കും

സബ് ഇൻസ്‌പെക്ടർ പരീക്ഷ മാറ്റിവെച്ചേക്കും

ബെംഗളൂരു: പോലീസ് സബ് ഇൻസ്‌പെക്ടർ പരീക്ഷ മാറ്റിവെച്ചേക്കും. യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷ നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. സെപ്റ്റംബർ 22നാണ് രണ്ട് പരീക്ഷകളിൽ നടക്കുന്നത്. പിഎസ്ഐ പരീക്ഷയിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥികളിൽ മിക്കവരും യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷയ്ക്കും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇക്കാരണത്താൽ പരീക്ഷ മാറ്റിവെക്കാൻ ആലോചിക്കുന്നതായി ആഭ്യന്തര വകുപ്പ് മന്ത്രി ജി. പരമേശ്വര അറിയിച്ചു.

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷകൾ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ സംസ്ഥാന സർക്കാർ പിഎസ്ഐ പരീക്ഷാ തീയതി പ്രഖ്യാപിച്ചിരുന്നു. എന്നിരുന്നാലും ഉദ്യോഗാർഥികളുടെ ആവശ്യം പരിഗണിക്കാതിരിക്കാൻ സാധിക്കില്ലെന്ന് മന്ത്രി പറഞ്ഞു.

ഇതിന് മുമ്പ് പിഎസ്ഐ പരീക്ഷ സുഗമമായി നടന്നിരുന്നെങ്കിലും ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് പരീക്ഷ റദ്ദാക്കിയിരുന്നു. രണ്ട് വർഷം മുമ്പ് പിഎസ്ഐ റിക്രൂട്ട്‌മെൻ്റ് ക്രമക്കേട് പുറത്തുവന്നതിനു പിന്നാലെ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (എഡിജിപി) അമൃത് പോൾ ഉൾപ്പെടെ നിരവധി പേർ അറസ്റ്റിലായിരുന്നു.

TAGS: KARNATAKA | PSI EXAM
SUMMARY: Government thinking to postpond psi exam amid clash with upsc exams

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *