പി.ടി. ഉഷക്കെതിരെ ഒളിമ്പിക് അസോസിയേഷനില്‍ അവിശ്വാസ പ്രമേയം

പി.ടി. ഉഷക്കെതിരെ ഒളിമ്പിക് അസോസിയേഷനില്‍ അവിശ്വാസ പ്രമേയം

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് സ്ഥാനത്തു നിന്ന് പി.ടി.ഉഷയെ പുറത്താക്കാന്‍ നീക്കം. ഈ മാസം 25ന് ചേരുന്ന യോഗത്തില്‍ അവിശ്വാസ പ്രമേയം പരിഗണിച്ചേക്കും. ഐഎംഒയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സിലിലെ ബഹുഭൂരിപക്ഷം അംഗങ്ങളും പി.ടി.ഉഷയുമായി കടുത്ത ഭിന്നതയിലാണ്. 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ 12 പേർ ഉഷയ്ക്ക് എതിരാണ്.

എന്നാല്‍, ഇത്തരത്തില്‍ ഒരു അവിശ്വാസപ്രമേയം യോഗത്തില്‍ കൊണ്ടുവരാന്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്ക് കഴിയില്ലെന്നാണ് പി.ടി.ഉഷ അനുകൂല വൃത്തങ്ങള്‍ പറയുന്നത്. അംഗങ്ങള്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ മാത്രമെ അവിശ്വാസപ്രമേയം പരിഗണിക്കാനാവൂ എന്നാണ് ഇവരുടെ വാദം.

ഒളിമ്പിക്സിന് അധിക പണം ചെലവഴിച്ചു, സ്പോണ്‍സർഷിപ്പ്, പ്രസിഡന്‍റിന്‍റെ ആഡംബര മുറിയിലെ താമസം, പ്രതിനിധി സംഘത്തില്‍ അനധികൃതമായി പലരെയും തിരുകിക്കയറ്റി തുടങ്ങി നിരവധി ആരോപണങ്ങള്‍ ഉഷയ്ക്കെതിരെ ഉയർന്നിരുന്നു.

TAGS : PT USHA | OLYMPIC COMMITTEE
SUMMARY : PT Usha out? ; Motion of no confidence against the President in the Olympic Association meeting

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *