എസ്. എം. കൃഷ്ണയുടെ വിയോഗം; സംസ്ഥാനത്ത് നാളെ പൊതു അവധി

എസ്. എം. കൃഷ്ണയുടെ വിയോഗം; സംസ്ഥാനത്ത് നാളെ പൊതു അവധി

ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും വിദേശ കാര്യ മന്ത്രിയുമായ എസ്.എം. കൃഷ്ണയുടെ നിര്യാണത്തിൽ അനുശോചിച്ച് നാളെ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് കർണാടക സർക്കാർ. അദ്ദേഹത്തോടുള്ള ആദരസൂചകമായി മൂന്ന് ദിവസത്തെ ദുഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ ഓഫീസുകളിൽ ഉയർത്തിയ പതാകകൾ പകുതി താഴ്ത്തിക്കെട്ടുകയും ചെയ്യും. സ്കൂളുകൾക്കും, കോളേജുകൾക്കും അവധി ബാധകമാണ്.

ചൊവ്വാഴ്ച പുലർച്ചെയാണ് എസ്. എം. കൃഷ്ണ അന്തരിച്ചത്. ഔദ്യോഗിക ദുഖാചരണം നിലനിൽക്കുന്നതിനാൽ അടുത്ത മൂന്ന് ദിവസത്തേക്ക് സർക്കാർ പരിപാടികളോ വിനോദ പരിപാടികളോ നടത്തരുതെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കി. ബുധനാഴ്ച വൈകീട്ട് നാല് മണിയ്ക്കാണ് എസ്.എം. കൃഷ്ണയുടെ സംസ്‌കാര ചടങ്ങുകൾ നടക്കുക. കൃഷ്ണയുടെ ജന്മനാടായ മദ്ദൂരിലാണ് സംസ്‌കാര ചടങ്ങുകൾ. എസ്.എം. കൃഷ്ണയ്ക്ക് സർക്കാർ പൂർണ ഔദ്യോഗിക ബഹുമതികൾ നൽകുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. അദ്ദേഹത്തിന്റെ മൃതദേഹം ബുധനാഴ്ച രാവിലെ 8 മണി വരെ ബെംഗളൂരുവിലും രാവിലെ 10.30 മുതൽ 3 മണിവരെ മദ്ദൂരിലും പൊതുദർശനത്തിന് വയ്ക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.

 

TAGS: KARNATAKA | PUBLIC HOLIDAY
SUMMARY: Karnataka government declares public holiday on Wednesday amid SM krishna death

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *