രാജ് ഭവനിൽ ഇന്ന് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും

രാജ് ഭവനിൽ ഇന്ന് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും

ബെംഗളൂരു: 76-ാമത് റിപബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിൽ ഇന്ന്  പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. വൈകുന്നേരം 6 മുതൽ 7.30 വരെ ഗേറ്റുകൾ തുറന്നിരിക്കും. പൊതുജനങ്ങൾക്ക് പ്രധാന ഗേറ്റിലൂടെ പരിസരത്തേക്ക് പ്രവേശിക്കാം.

സാധുവായ ആധാർ കാർഡോ ഫോട്ടോയുള്ള ഏതെങ്കിലും സർക്കാർ തിരിച്ചറിയൽ കാർഡോ കൈവശം വയ്ക്കണം. രാജ്ഭവൻ പരിസരത്ത് പാർക്കിംഗ് സ്ഥലമുണ്ടാകില്ലെന്നും പ്രവേശനം ആഗ്രഹിക്കുന്നവർ ക്യാമറ, ഹാൻഡ്‌ബാഗുകൾ, ഭക്ഷണസാധനങ്ങൾ, മറ്റ് ലഗേജുകൾ എന്നിവ കൊണ്ടുപോകാൻ പാടില്ലെന്നും ബെംഗളൂരു സിറ്റി പോലീസ് അറിയിച്ചു.

TAGS: KARNATAKA | RAJBHAVAN
SUMMARY: Raj Bhavan to be open to public on January 27

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *