ബെംഗളൂരുവിൽ പബ്ബുകളുടെ എണ്ണം കുറയുന്നു

ബെംഗളൂരുവിൽ പബ്ബുകളുടെ എണ്ണം കുറയുന്നു

ബെംഗളൂരു: ബെംഗളൂരുവിൽ പബ്ബുകളുടെ എണ്ണം കുറയുന്നു. പ്രവർത്തന ചെലവും മദ്യവില ഉയരുകയും ചെയ്തതോടെ പബ്ബിലെ സന്ദർശകരുടെ എണ്ണം കുറയുന്നതിനെ തുടർന്നാണിത്. കഴിഞ്ഞ ഒരു വർഷത്തിനിടെ നഗരത്തിൽ 40 പബ്ബുകൾ അടച്ചുപൂട്ടി.

കോറമംഗലയിൽ മാത്രം കഴിഞ്ഞ വർഷം ആറ് പബ്ബുകൾ അടച്ചുപൂട്ടി. നിലവിൽ നഗരത്തിൽ പ്രവർത്തിക്കുന്ന പല പബ്ബുകളും അടച്ചുപൂട്ടലിൻ്റെ വക്കിലാണെന്നും റെസ്റ്ററൻ്റ് അസോസിയേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി അനന്ത നാരായണൻ പറഞ്ഞു. പബ്ബിൽ പാർട്ടി നടത്തുന്നതിന് പകരം ഇപ്പോഴത്തെ ട്രെൻഡായ ഹൗസ് പാ‍ർട്ടികളാണ് പബ്ബിൽ എത്തുന്നവരുടെ എണ്ണത്തിൽ കുറവുവരുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

ഇതിന് പുറമേ, കോ‍ർപറേറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവ‍ർ പബ്ബുകളിൽ ചെലവഴിക്കുന്ന തുക കുറച്ചതും ഉടമകൾക്ക് തിരിച്ചടിയായി. തൊഴിൽ സുരക്ഷയില്ലാത്തതും കൂട്ടപ്പിരിച്ചുവിടൽ ഭയന്നുമാണ് ചെലവഴിക്കുന്ന തുകയിൽ കോ‍ർപറേറ്റ് ജീവനക്കാർ ശ്രദ്ധ നൽകുന്നത്. നിലവിൽ പബ്ബുകളിൽ 25 ശതമാനത്തോളം വരെ ഉപയോക്താക്കളുടെ എണ്ണം കുറഞ്ഞതായി നാഷണൽ റെസ്റ്ററൻ്റ് അസോസിയേഷൻ ഓഫ് ഇന്ത്യ ബെംഗളൂരു ചാപ്റ്റർ പ്രസിഡൻ്റ് ചേതൻ ഹെഗ്ഡെ വ്യക്തമാക്കി.

TAGS: BENGALURU PUBS
SUMMARY: Pubs in Bengaluru declining terribly

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *