പൂജാ അവധി; മംഗളൂരു-കൊല്ലം, മംഗളൂരു-കൊച്ചുവേളി റൂട്ടുകളിൽ സ്‌പെഷ്യൽ ട്രെയിനുകള്‍ പ്രഖ്യാപിച്ചു

പൂജാ അവധി; മംഗളൂരു-കൊല്ലം, മംഗളൂരു-കൊച്ചുവേളി റൂട്ടുകളിൽ സ്‌പെഷ്യൽ ട്രെയിനുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം : പൂജാ അവധിക്കാലത്തെ യാത്രാ തിരക്കും യാത്രക്കാരുടെ ആവശ്യകതയും കണക്കിലെടുത്ത് വീണ്ടും സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ. മംഗളൂരു–-കൊല്ലം സ്‌പെഷ്യൽ, കൊച്ചുവേളി–-മംഗളൂരു ജങ്‌ഷൻ അന്ത്യോദയ പ്രതിവാര സ്‌പെഷ്യൽ എന്നീ സര്‍വീസുകളാണ് പ്രഖ്യാപിച്ചത്.

മംഗളൂരു ജങ്‌ഷൻ–-കൊല്ലം പ്രതിവാര സ്‌പെഷ്യൽ (06047) തിങ്കൾ രാത്രി 11 ന്‌ മംഗളൂരു ജങ്‌ഷനിൽനിന്ന്‌ പുറപ്പെടും. പിറ്റേന്ന്‌ രാവിലെ 10.20ന്‌ കൊല്ലത്ത്‌ എത്തും. തിരികെ കൊല്ലം–-മംഗളൂരു ജങ്‌ഷൻ പ്രതിവാര സ്‌പെഷ്യൽ(-06048) കൊല്ലത്തുനിന്ന്‌ വൈകീട്ട്‌ 6.55 ന്‌ പുറപ്പെടും. പിറ്റേന്ന്‌ രാവിലെ 7.30 ന്‌ മംഗളൂരു ജങ്‌ഷനിൽ എത്തും.

കൊച്ചുവേളി–-മംഗളൂരു ജങ്‌ഷൻ അന്ത്യോദയ പ്രതിവാര സ്‌പെഷ്യൽ (06157) എക്‌സ്‌പ്രസ്‌ തിങ്കൾ രാത്രി 9.25 നും മംഗളൂരു ജങ്‌ഷൻ–-കൊച്ചുവേളി അന്ത്യോദയ പ്രതിവാര സ്‌പെഷ്യൽ(06158) എക്‌സ്‌പ്രസ്‌ ചൊവ്വ രാത്രി 8.10 നും പുറപ്പെടും. റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്.
<br>
TAGS : SPECIAL TRAIN
SUMMARY : Puja holiday. Special train on Kollam-Mangaluru route

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *