ഫൊറൻസിക് വിദഗ്‌ദ്ധരെ വിസ്തരിക്കണം; പള്‍സര്‍ സുനി സുപ്രീം കോടതിയില്‍

ഫൊറൻസിക് വിദഗ്‌ദ്ധരെ വിസ്തരിക്കണം; പള്‍സര്‍ സുനി സുപ്രീം കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി സുപ്രീം കോടതിയെ സമീപിച്ചു. രണ്ട് ഫൊറന്‍സിക് വിദഗ്‌ദ്ധരെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയെ സമീപിച്ചത്. നേരത്തെ ഹൈക്കോടതി ഈ ആവശ്യം തള്ളിയിരുന്നു. ഇതിനെതിരെയാണ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്.

അഭിഭാഷകന്‍ ശ്രീറാം പാറക്കാട്ടാണ് പള്‍സര്‍ സുനിക്ക് വേണ്ടി ഹര്‍ജി ഫയല്‍ ചെയ്തത്. നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ഏഴരവര്‍ഷത്തിനു ശേഷം കഴിഞ്ഞ ദിവസമാണ് ജയിലില്‍ നിന്ന് ജാമ്യത്തില്‍ പുറത്തിറങ്ങിയത്. സുപ്രീംകോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വിചാരണ കോടതി കേസില്‍ പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ചത്.

2017 ജൂണ്‍ 18നാണ് നടിയെ ആക്രമിച്ച കേസില്‍ സുനില്‍കുമാറിനെ ഒന്നാം പ്രതിയാക്കി അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. പിന്നാലെ ജൂലൈയില്‍ ഗൂഢാലോചന കുറ്റത്തിന് നടന്‍ ദിലീപിന്റെ അറസ്റ്റുണ്ടായി.

TAGS : PULSAR SUNI
SUMMARY : Forensic experts should be examined; Pulsar Suni in Supreme Court

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *