പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു

പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു

ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. രണ്ട് ഭീകരരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും, ഇവർ ആരാണെന്നതില്‍ വ്യക്തത വന്നിട്ടില്ലെന്ന് സുരക്ഷാസേന അറിയിച്ചു. നേരത്തെ ലശ്കർ-ഇ-ത്വയിബ ഭീകരർ ഒളിച്ചു താമസിക്കുന്ന വീട് സുരക്ഷാസേന വളഞ്ഞിരുന്നു.

പുല്‍വാമയിലെ നേഹാമ ഏരിയയില്‍ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് സൈന്യം പരിശോധന നടത്തിയത്. തുടർന്ന് വീട് വളയുകയായിരുന്നു. പിന്നീട് ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടാവുകയായിരുന്നു. ഈ ഏറ്റുമുട്ടലിലാണ് ഭീകരർ കൊല്ലപ്പെട്ടത്.


TAGS: PULWAMA, ARMY
KEYWORDS: Encounter between Army and Terrorists in Pulwama

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *