പുൽവാമ ഭീകരാക്രമണ കേസ് പ്രതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

പുൽവാമ ഭീകരാക്രമണ കേസ് പ്രതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ബെംഗളൂരു: പുൽവാമ ഭീകരാക്രമണ കേസ് പ്രതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ബിലാൽ അഹമ്മദ് കുച്ചേ (32) എന്നയാളാണ് മരണപ്പെട്ടത്. ഹൃദയാഘാതം മൂലം ജമ്മുവിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു മരണം. 2019 ഫെബ്രുവരി 14 ന് സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടത്തി 40 സൈനികർ വീരമൃത്യു വരിച്ച സംഭവത്തിലെ പ്രതിയാണിയാൾ.

പുൽവാമയിലെ ഹജ്ബാൽ കകപോറ സ്വദേശിയായിരുന്നു. സ്ഫോടകവസ്തുക്കൾ നിറച്ച കാർ സിആർപിഎഫ് വാഹന വ്യൂഹത്തിലേക്ക് ഓടിച്ച് കയറ്റിയ ആദിൽ അഹ്മദ് ദർ എന്നയാൾക്ക് താമസിക്കാൻ സൗകര്യം ഒരുക്കി നൽകിയെന്നതാണ് ഇയാൾക്കെതിരെ ചുമത്തിയിരുന്ന കുറ്റം. കിഷ്ത്വാർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന ഇയാളെ അസുഖത്തെ തുടർന്ന് സെപ്റ്റംബർ 17നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

2020 ജൂലൈ അഞ്ചിനാണ് ഇയാളെ എൻഐഎ കസ്റ്റഡിയിലെടുത്തത്. അന്ന് മുതൽ ജമ്മുവിലെ കിഷ്ത്വാർ ജയിലിൽ കഴിയുകയായിരുന്നു. പുൽവാമ ഉഗ്രസ്ഫോടനത്തിൽ ചിന്നിച്ചിതറിയ ബസിലെ 49 സൈനികർ തൽക്ഷണം കൊല്ലപ്പെട്ടിരുന്നു. നിരവധി പേർക്ക് ഗുരുതരമായി പരുക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു.

TAGS: NATIONAL | DEATH
SUMMARY: Pulwama attack accused dies after suffering cardiac arrest at GMC Jammu

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *