പത്തുനിലക്കെട്ടിടത്തിനു മുകളില്‍ തൂങ്ങിക്കിടന്ന് റീല്‍സ്; യുവതിയും സുഹൃത്തും അറസ്റ്റില്‍

പത്തുനിലക്കെട്ടിടത്തിനു മുകളില്‍ തൂങ്ങിക്കിടന്ന് റീല്‍സ്; യുവതിയും സുഹൃത്തും അറസ്റ്റില്‍

പൂനെ: ബഹുനില കെട്ടിടത്തിനു മുകളില്‍ അപകടകരമായി തൂങ്ങിക്കിടന്ന് റീല്‍സെടുത്ത യുവതിയെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയതു. പൂന്നൈ സ്വദേശി മീനാക്ഷി സുളങ്കെ, സുഹൃത്ത് മിഹിർ ഗാന്ധി എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കൊപ്പം റീല്‍സ് ചിത്രീകരിച്ച മൂന്നാമനെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയെന്ന് പോലീസ് പറഞ്ഞു.

പൊട്ടിപ്പൊളിഞ്ഞ ക്ഷേത്രക്കെട്ടിടത്തിനു മുകളില്‍ വച്ചായിരുന്നു ഇവർ റീല്‍സെടുത്തത്. വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. പത്തുനിലക്കെട്ടിടത്തിനു മുകളില്‍ വച്ചായിരുന്നു അപകടകരമായി തൂങ്ങിക്കിടന്ന് ഇവർ റീല്‍സെടുത്തത്.

മനുഷ്യജീവന് അപകടമുണ്ടാക്കുന്ന തരത്തില്‍ അലക്ഷ്യമായി പെരുമാറിയതിന് ഐപിസി 336 പ്രകാരം ഇവർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തതായി ഭാരതി വിദ്യാപീഠ് സീനിയർ ഇൻസ്പെക്ടർ ദശരഥ് പാട്ടീല്‍ പറഞ്ഞു. ആറുമാസം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.


TAGS: PUNE| REELS| ARRESTED|
SUMMARY: Reels hanging over the ten-story building; The woman and her friend were arrested

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *