പുഷ്പനെ വാട്സ്‌ആപ് ഗ്രൂപ്പിലൂടെ അപകീര്‍ത്തിപ്പെടുത്തി; എസ്‌ഐക്ക് സസ്പെൻഷൻ

പുഷ്പനെ വാട്സ്‌ആപ് ഗ്രൂപ്പിലൂടെ അപകീര്‍ത്തിപ്പെടുത്തി; എസ്‌ഐക്ക് സസ്പെൻഷൻ

കൊച്ചി: പുഷ്പനെ വാട്സ്‌ആപ്പിലൂടെ അപകീർത്തിപ്പെടുത്തിയ ഗ്രേഡ് എസ്‌ഐയ്ക്കെതിരെ നടപടി. കോതമംഗലം സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ കെഎസ് ഹരിപ്രസാദിനെയാണ് എറണാകുളം റേഞ്ച് ഡിഐജി സസ്പെൻഡ് ചെയ്തത്. അച്ചടക്ക സേനയിലെ അംഗമായ ഹരിപ്രസാദിന്റെ ഭാഗത്തുനിന്നുണ്ടായ പ്രവൃത്തി കടുത്ത അച്ചടക്ക ലംഘനമാണെന്നും പോലീസ് സേനയുടെ അന്തസിന് കളങ്കം വരുത്തുന്നതാണെന്നും ഉത്തരവില്‍ പറയുന്നു.

സസ്പെൻഷൻ കാലയളവില്‍ നിയമപരമായ ഉപജീവന അർഹത ഉണ്ടായിരിക്കുന്നതാണെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ചങ്ങാതിക്കൂട്ടം എന്ന വാട്സ്‌ആപ് കൂട്ടായ്മയില്‍ ശനിയാഴ്ചയാണ് കമന്റിട്ടത്. ഇതിന്റെ സ്ക്രീൻ ഷോട്ട് പ്രചരിച്ചതോടെ പരാതി ഉയരുകയായിരുന്നു. റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിലാണ് നടപടി. എറണാകുളം നർക്കോട്ടിക് സെല്‍ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് അന്വേഷിച്ചു. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം നല്‍കി.

TAGS : PUSHPAN | DEFAMATION CASE | SUSPENSION
SUMMARY : Pushpan was defamed through a WhatsApp group; Suspension for SI

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *