വെടിനിര്‍ത്തല്‍ നിര്‍ദേശം അംഗീകരിച്ച് പുടിന്‍

വെടിനിര്‍ത്തല്‍ നിര്‍ദേശം അംഗീകരിച്ച് പുടിന്‍

മോസ്കോ: യുക്രൈനുമായി 30 ദിവസത്തെ വെടിനിർത്തലിന് യുഎസ് മുന്നോട്ടുവെച്ച നിർദേശം തത്ത്വത്തിൽ അംഗീകരിക്കുന്നതായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. അതേസമയം ഒരു കരാറിലും ഒപ്പിടാന്‍ പുടിന്‍ തയ്യാറായിട്ടില്ല. കരാറിലെ വ്യവസ്ഥകൾ പരിശോധിക്കേണ്ടതുണ്ടെന്നും ദീർഘകാല സമാധാനത്തിനു വഴിതുറക്കുന്നതാകണം അതെന്നും പുടിന്‍ പറഞ്ഞു.

30 ദിവസത്തെ വെടിനിര്‍ത്തല്‍ യുക്രൈന്‍ അവരുടെ സൈന്യത്തെ ശക്തരാക്കാന്‍  ഉപയോഗപ്പെടുത്തുമോ എന്ന ആശങ്കയും അദ്ദേഹം പങ്കിട്ടു. യുദ്ധത്തിനു പരിഹാരമുണ്ടാക്കാന്‍ കാര്യമായി ശ്രദ്ധിക്കുന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പുടിന്‍ നന്ദിപറഞ്ഞു. സമാധാനമുണ്ടാക്കാന്‍ ശ്രമം നടത്തിയ ചൈന, ഇന്ത്യ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നിവയുടെ നേതാക്കള്‍ക്കും അദ്ദേഹം നന്ദിയറിയിച്ചു.

യുഎസ് ശുപാര്‍ശകള്‍ അംഗീകരിക്കുന്നുവെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതോടെ യുക്രെയ്ന്‍ സമാധാനത്തിനു സാധ്യത തെളിഞ്ഞു. വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട തുടര്‍ ചര്‍ച്ചകള്‍ക്കായി തുടര്‍ചര്‍ച്ചയ്ക്ക് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് മോസ്‌കോയിലെത്തിയിട്ടുണ്ട്. പുട്ടിനും ട്രംപും തമ്മില്‍ ഫോണില്‍ സംസാരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
<BR>
TAGS : UKRAINE-RUSSIA CONFLICT
SUMMARY : Putin accepts ceasefire proposal

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *