നാക്കുപിഴ; മുഖ്യമന്ത്രിയോടു മാപ്പ് പറഞ്ഞ് പി വി അന്‍വര്‍

നാക്കുപിഴ; മുഖ്യമന്ത്രിയോടു മാപ്പ് പറഞ്ഞ് പി വി അന്‍വര്‍

തിരുവനന്തപുരം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് പി വി അന്‍വര്‍. മുഖ്യമന്ത്രിയുടെ അപ്പന്റെ അപ്പനായാലും മറുപടി പറയും എന്ന പരാമര്‍ശം നാക്കുപിഴയെന്നും പറഞ്ഞതിന് മാപ്പ് പറയുന്നു എന്നുമാണ്‌ അന്‍വര്‍ പറയുന്നത്.

മുഖ്യമന്ത്രിയുടെ മുകളിലുള്ള ആരായാലും മറുപടി പറയുമെന്നാണ് ഉദ്ദേശിച്ചതെന്നും അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രിയോടും അദ്ദേഹത്തിന്റെ കുടുംബത്തോടും അദ്ദേഹത്തെ സ്‌നേഹിക്കുന്നവരോടും മാപ്പുപറയുന്നു എന്നാണ് ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോവില്‍ പി വി അൻവറിന്റെ ക്ഷമാപണം.

പത്രസമ്മേളനത്തിലൽ വലിയ നാക്കുപിഴ സംഭവിച്ചു. നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്ത് തിരികെ എത്തിയപ്പോൾ ഓഫീസാണ് നാക്കുപിഴ സംഭവിച്ച കാര്യം ശ്രദ്ധയിൽപ്പെടുത്തിയത്. മുഖ്യമന്ത്രിയല്ല മുഖ്യമന്ത്രിയുടെ അപ്പന്റെ അപ്പനാണെങ്കിലും മറുപടി പറഞ്ഞിരിക്കും എന്ന പരാമർശം നടത്തിയിരുന്നു. ഒരിക്കലും അപ്പന്റെ അപ്പൻ എന്ന അർത്ഥത്തിലോ ഉദ്ദ്യേശത്തിലോ അല്ല സംസാരിച്ചത്. എന്നെ കള്ളനാക്കികൊണ്ട് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഉന്നയിച്ച ആരോപണം മുഖ്യമന്ത്രിയല്ല, അതിന് മുകളിലുള്ള ഏതാളാണെങ്കിലും മറുപടി പറയും എന്ന് മാത്രമാണ് ഉദ്ദേശിച്ചത്. വാക്കുകൾ അങ്ങനെയായിപ്പോയതിൽ ഖേദം പ്രകടിപ്പിക്കുന്നു. വിഷയത്തിൽ മുഖ്യമന്ത്രിയോടും കുടുംബത്തോടും മാപ്പ് ചോദിക്കുന്നു, പി വി അൻവർ പറഞ്ഞു.
<br>
TAGS  :PV ANVAR MLA
SUMMARY : PV Anwar apologized for his remarks about to the Chief Minister

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *