തറയിൽ ഇരിക്കേണ്ട; പി വി അന്‍വര്‍ എംഎല്‍എക്ക് നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് അനുവദിച്ചു

തറയിൽ ഇരിക്കേണ്ട; പി വി അന്‍വര്‍ എംഎല്‍എക്ക് നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് അനുവദിച്ചു

തിരുവനന്തപുരം: സിപിഎമ്മുമായി അകന്നതിന് പിറകെ പി വി അന്‍വര്‍ എംഎല്‍എക്ക് നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ അനുമതി. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇടയില്‍ അന്‍വറിന് പുതിയ കസേര അനുവദിക്കും. അന്‍വറിന്റെ കത്ത് പരിഗണിച്ചാണ് സ്പീക്കറുടെ തീരുമാനം. ഭരണപക്ഷത്ത് നിന്ന് മാറിയതിന് പിന്നാലെ പ്രതിപക്ഷത്തിനൊപ്പം ഇരിക്കില്ലെന്ന് അൻവർ വ്യക്തമാക്കിയിരുന്നു. പ്രത്യേക ബ്ലോക്ക് അനുവദിച്ചില്ലെങ്കിൽ തറയിലിരിക്കുമെന്നായിരുന്നു അൻവർ പറഞ്ഞത്.

അന്‍വറിന്റെ സീറ്റ് ഇനി പ്രത്യേക ബ്ലോക്കായി കണക്കാക്കുമെന്ന് സ്പീക്കറുടെ ഓഫിസ് അറിയിച്ചു. നാലാം നിരയിലെ സീറ്റാണ് പ്രത്യേക ബ്ലോക്കായി കണക്കാക്കുക. പ്രത്യേക ബ്ലോക്ക് അനുവദിക്കാത്തതിനാല്‍ അന്‍വര്‍ ഇന്നലെ നിയമസഭയില്‍ എത്തിയിരുന്നില്ല. തുടർന്ന് സഭയിൽ പ്രത്യേക ഇരിപ്പിടം നൽകണമെന്ന് ആവശ്യപ്പെട്ട് അൻവർ സ്പീക്കർക്ക് കത്ത് നൽകിയിരുന്നു. ഇന്ന് അൻ‌വർ നിയമസഭയിലെത്തും. സിപിഎമ്മുമായി തെറ്റിപിരിഞ്ഞശേഷം ആദ്യമായാണ് അൻവർ നിയമസഭയിലെത്തുന്നത്.
<BR>
TAGS : PV ANVAR MLA
SUMMARY : PV Anwar MLA has been allotted a separate block in the assembly

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *