ആരോപണങ്ങൾ പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണം,​ പി വി അൻവറിന് വക്കീൽ നോട്ടീസയച്ച് പി ശശി

ആരോപണങ്ങൾ പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണം,​ പി വി അൻവറിന് വക്കീൽ നോട്ടീസയച്ച് പി ശശി

*തിരുവനന്തപുരം:  പി വി അന്‍വര്‍ എംഎല്‍എക്ക് വക്കീല്‍ നോട്ടീസ് അയച്ച് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് അൻവർ നൽകിയ പരാതിക്കത്തിലെ ആരോപണങ്ങളിലാണ് വക്കീൽ നോട്ടീസ്. അൻവർ ആരോപണങ്ങൾ പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്ന് വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നു.

വസ്തുതാവിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിച്ച് തേജോവധം ചെയ്യാന്‍ ശ്രമിച്ചു. ആരോപണങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണ്. ആരോപണം ഉടൻ പിൻവലിച്ചില്ലെങ്കിൽ ക്രിമിനൽ നടപടി സ്വീകരിക്കും. പൊതു സമ്മേളനങ്ങളിലും വാർത്താ സമ്മേളനങ്ങളിലും ഉന്നയിച്ച ആരോപണങ്ങളും സി.പി.എം സംസ്ഥാന സെക്രട്ടറിക്ക് നൽകിയ പരാതികളിലും ഖേദം പ്രകടിപ്പിക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടു.
<BR>
TAGS : DEFAMATION CASE | PV ANVAR MLA
SUMMARY : PV Anwar should withdraw allegations and express regret, P Shashi sends lawyer notice to PV Anwar

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *