പി വി അൻവർ നിലമ്പൂരിൽ മത്സരിക്കും; തീരുമാനം തൃണമൂല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ

പി വി അൻവർ നിലമ്പൂരിൽ മത്സരിക്കും; തീരുമാനം തൃണമൂല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ

മലപ്പുറം: നിലമ്പൂരില്‍ പി വി അന്‍വര്‍ മത്സരിക്കും. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഇന്ന് ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗമാണ് പി വി അന്‍വറിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. നാളെ ചേരുന്ന സംസ്ഥാന പ്രവര്‍ത്തക സമിതിയില്‍ അവതരിപ്പിച്ച് അംഗീകാരം വാങ്ങിയ ശേഷമായിരിക്കും പ്രഖ്യാപനം.

യുഡിഎഫ് അവഗണിച്ചുവെന്ന പൊതുവികാരമാണ് തൃണമൂല്‍ കോണ്‍ഗ്രസ് സെക്രട്ടറിയേറ്റില്‍ ഉണ്ടായത്. ഇനി യുഡിഎഫ് നേതൃത്വം മുന്‍കൈ എടുത്ത് ചര്‍ച്ച നടത്തി തൃണമൂല്‍ കോണ്‍ഗ്രസിനെ സഖ്യകക്ഷിയാക്കാന്‍ തീരുമാനിച്ചാല്‍ മാത്രം മത്സരിക്കാനുള്ള തീരുമാനം പുനഃപരിശോധിച്ചാല്‍ മതിയെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ സെക്രട്ടറിയേറ്റ് തീരുമാനിച്ചിരിക്കുന്നത്.

<BR>
TAGS : PV ANVAR, NILAMBUR
SUMMARY : PV Anwar to contest from Nilambur; decision taken at Trinamool state secretariat meeting

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *