പി.വി അൻവറിന്റെ വിശദീകരണ പൊതുസമ്മേളനം ഇന്ന് വൈകിട്ട്; ഉറ്റുനോക്കി രാഷ്ട്രീയ കേരളം

പി.വി അൻവറിന്റെ വിശദീകരണ പൊതുസമ്മേളനം ഇന്ന് വൈകിട്ട്; ഉറ്റുനോക്കി രാഷ്ട്രീയ കേരളം

മലപ്പുറം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പിവി അൻവർ എംഎൽഎയുടെ വിശദീകരണ പൊതുസമ്മേളനം ഇന്ന്. വൈകീട്ട് 6.30ന് നിലമ്പൂർ ചന്തക്കുന്നിലാണ് പൊതുസമ്മേളനം.  നിലമ്പൂരില്‍ പൊതുസമ്മേളനം വിളിക്കുമെന്നും അന്ന് അടുത്ത നീക്കം ജനങ്ങളെ അറിയിക്കുമെന്നും അന്‍വര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

വിവാദങ്ങള്‍ക്കിടെ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്നാണ് സൂചന. പാര്‍ട്ടി പ്രവര്‍ത്തകരിലും കോടതിയിലുമാണ് ഇനി വിശ്വാസമുള്ളത്. പാര്‍ട്ടിയിലെ സാധാരണക്കാരായ സഖാക്കളുടെ പിന്തുണ തനിക്കുണ്ടെന്നും അന്‍വര്‍ ആവര്‍ത്തിച്ചിരുന്നു.  സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസിന് എതിരെയുള്ള തെളിവുകൾ പൊതുസമ്മേളനത്തിൽ പുറത്തുവിടുമെന്നും അൻവർ അറിയിച്ചിരുന്നു. മോഹൻദാസ് ആർഎസ്എസ് മനസ്സുള്ള മുസ്ലിം വിരോധിയാണെന്ന് അൻവര്‍ ആരോപിച്ചിരുന്നു, ആരോപണം പുച്ഛത്തോടെ തള്ളുന്നുവെന്നും അൻവർ വർഗീയതയുടെ തീപ്പന്തമാവുകയാണെന്നും ഇ.എൻ മോഹൻദാസ് പ്രതികരിച്ചു.

അതേസമയം അന്‍വറിന്റെ നീക്കങ്ങള്‍ സിപിഎം നേതൃത്വം സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഡല്‍ഹിയില്‍ നടക്കുന്ന സിപിഎം കേന്ദ്രക്കമ്മിറ്റി യോഗത്തില്‍ സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികള്‍ ചര്‍ച്ചയായേക്കും.
<BR>
TAGS : PV ANVAR MLA | CPM
SUMMARY : PV Anwar’s explanatory public meeting this evening; Staring political Kerala

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *