ചൈനയ്ക്ക് തോൽവി; സയ്യിദ് മോദി ഇന്റർനാഷണലിൽ കിരീടം നേടി പി. വി. സിന്ധു

ചൈനയ്ക്ക് തോൽവി; സയ്യിദ് മോദി ഇന്റർനാഷണലിൽ കിരീടം നേടി പി. വി. സിന്ധു

ന്യൂഡൽഹി: സയ്യിദ് മോദി ഇൻ്റർനാഷണൽ ബാഡ്മിന്റൺ 2024 കിരീടം നേടി ഇന്ത്യയുടെ പിവി സിന്ധു. രണ്ട്‌ വർഷത്തെ കിരീട വരൾച്ചയ്‌ക്കൊടുവിലാണ് പുതിയ നേട്ടം. രണ്ട്‌ തവണ ഒളിമ്പിക് ജേതാവായ സിന്ധു ഫൈനലിൽ ചൈനയുടെ ലുവോ യു വുവിനെ നേരിട്ടുള്ള ഗെയിമുകൾക്കാണ് (21-14, 21-16) പരാജയപ്പെടുത്തിയത്. പുതിയ ജയത്തോടെ സിന്ധു തന്റെ മൂന്നാം സയ്യിദ് മോദി ഇൻ്റർനാഷണൽ കിരീടമാണ് സ്വന്തമാക്കിയിരിക്കുന്നത്.

മത്സരത്തിന്റെ തുടക്കം മുതൽ ആധിപത്യം പുലർത്തിയ സിന്ധു, ആദ്യ ഗെയിം 21-14 എന്ന മാർജിനിൽ അനായാസം ജയിച്ചു. രണ്ടാം ഗെയിമിൽ ഒരുവേള യു വു സമനില പിടിച്ചെങ്കിലും ജയം സിന്ധുവിനൊപ്പമായിരുന്നു. 2022 ജൂലൈയിൽ നേടിയ സിംഗപ്പൂർ ഓപ്പണിന് ശേഷമുള്ള സിന്ധുവിന്റെ ആദ്യ കിരീടമാണിത്.

2024 ൽ 14 ടൂർണമെന്റുകളിൽ കളിച്ച സിന്ധു രണ്ടാം തവണ മാത്രമാണ് ഫൈനൽ കളിച്ചത്. പാരിസ് ഒളിമ്പിക്സിൽ പ്രീക്വാർട്ടറിൽ സിന്ധു പുറത്തായിരുന്നു. മലേഷ്യ മാസ്റ്റേഴ്‌സിന്റെ ഫൈനലിൽ ചൈനയുടെ ഷി യി വാങിനോടും പരാജയപ്പെട്ടിരുന്നു.

TAGS: SPORTS | BADMINTON
SUMMARY: PV Sindhu ends title drought, Wins Syed Modi International women’s singles crown

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *