ചോദ്യപേപ്പര്‍ ചോര്‍ച്ച കേസ്; ശുഹൈബിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു

ചോദ്യപേപ്പര്‍ ചോര്‍ച്ച കേസ്; ശുഹൈബിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു

കോഴിക്കോട്: ചോദ്യപേപ്പര്‍ ചോര്‍ച്ചാക്കേസില്‍ എംഎസ് സൊല്യൂഷ്യന്‍സ് സഇഒ ഷുഹൈബിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. താമരശേരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഷുഹൈബിനായി ക്രൈംബ്രാഞ്ച് ഇന്ന് കസ്റ്റഡി അപേക്ഷയും നല്‍കിയിരുന്നു.

അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് ആവശ്യം. ചോദ്യപേപ്പർ ചോർച്ച കേസിലെ ഒന്നാം പ്രതിയായ ഷുഹൈബ് കഴിഞ്ഞ ദിവസമാണ് ക്രൈം ബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങിയത്. മുൻകൂർ ജാമ്യഹർജി ഹൈകോടതി തള്ളിയതിന് പിന്നാലെയായിരുന്നു നീക്കം.

TAGS : SHUHAIB MURDER CASE
SUMMARY : Question paper leak case; Shuhaib’s bail plea postponed

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *