ചോദ്യപേപ്പര്‍ ചോര്‍ച്ച; ഷുഹൈബിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ചോദ്യപേപ്പര്‍ ചോര്‍ച്ച; ഷുഹൈബിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: ചോദ്യപേപ്പർ ചോർച്ച കേസില്‍ എം.എസ്. സൊലൂഷൻസ് സി.ഇ.ഒ മുഹമ്മദ് ഷുഹൈബിന് തിരിച്ചടി. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസില്‍ ഒന്നാം പ്രതിയാണ് മുഹമ്മദ് ഷുഹൈബ്. ഇന്നലെ ചോദ്യപേപ്പർ വാട്സാപ്പിലൂടെ അധ്യാപകന് ചോർത്തി നല്‍കിയ സ്കൂള്‍ പ്യൂണിനെ അറസ്റ്റ് ചെയ്തിരുന്നു. കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ചുള്ള എം.എസ് സൊല്യൂഷൻസ് യൂട്യൂബ് ചാനലിലൂടെയാണ് പത്താം ക്ലാസ് ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നത്.

ഇംഗ്ലീഷ്, കണക്ക് പരീക്ഷകളുടെ ചോദ്യപേപ്പറുകളാണ് യൂട്യൂബ് ചാനലിന് മലപ്പുറം മേല്‍മുറിയിലെ മഅ്ദിൻ ഹയർ സെക്കൻണ്ടറി സ്കൂളിലെ പ്യൂണായ അബ്ദുല്‍ നാസർ ചോർത്തി നല്‍കിയത്. അണ്‍ എയ്ഡഡ് സ്കൂളാണിത്. നേരത്തെ ഇതേ സ്കൂളില്‍ ഹെഡ്മാസ്റ്റർ ആയിരുന്ന എം എസ് സൊല്യൂഷൻസിലെ അധ്യാപകൻ ഫഹദിനാണ് പ്രതി ചോദ്യപേപ്പറുകള്‍ ചോർത്തി നല്‍കിയത്.

പ്രതിയുടെ മൊബൈല്‍ ഫോണ്‍ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. ഇവർക്ക് എം.എസ്. സൊലൂഷസില്‍ നിന്നും ലഭിച്ച പണത്തിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച്‌ വരികയാണ്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അബ്ദുല്‍ നാസറിനെ സ്കൂളില്‍ നിന്നും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും സ്കൂള്‍ എല്ലാ പിന്തുണയും നല്‍കുമെന്നും പ്രിൻസിപ്പല്‍ വ്യക്തമാക്കി.

TAGS : LATEST NEWS
SUMMARY : Question paper leak: High Court rejects Shuhaib’s anticipatory bail plea

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *