കേരളത്തിൽ ലവ് ജിഹാദ് പരിശീലന കേന്ദ്രങ്ങളുണ്ടെന്ന് ആർ. അശോക

കേരളത്തിൽ ലവ് ജിഹാദ് പരിശീലന കേന്ദ്രങ്ങളുണ്ടെന്ന് ആർ. അശോക

ബെംഗളൂരു: കേരളത്തിൽ സ്ത്രീകളെ പ്രണയിച്ചു കെണിയിൽപ്പെടുത്തി മതം മാറ്റുന്നതിന് പരിശീലന കേന്ദ്രങ്ങൾ ഉണ്ടെന്ന ആരോപണവുമായി കർണാടക പ്രതിപക്ഷ നേതാവ് ആർ. അശോക. കേരളത്തില്‍ പോയി പരിശീലനം നേടി പല യുവാക്കളും സംസ്ഥാനത്തേക്ക് തിരിച്ചെത്തുകയാണെന്നും സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാറിൻ്റെ പ്രീണനമാണ് സംസ്ഥാനത്ത് ലൗ ജിഹാദും ഹിന്ദുസ്ത്രീകൾക്ക് എതിരായ പീഡനങ്ങളും വർധിക്കാൻ കാരണമെന്നും ആർ. അശോക ആരോപിച്ചു.

എൻ.ഐ.എ അന്വേഷണത്തിൽ പലപ്പോഴും കേരളത്തിൻ്റെ പങ്ക് വെളിപ്പെടാറുണ്ടെന്നും അശോക പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം ലവ് ജിഹാദ് സംബന്ധിച്ച സിനിമയിൽ കൃത്യമായി പറയുന്നുണ്ടെന്നും അശോക പറഞ്ഞു.
<br>
TAGS :
SUMMARY : R Ashoka alleges there are love jihad training centers in Kerala

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *