ആർ. ഹരികുമാർ ‘ബെൽ’ റിസര്‍ച്ച് വിഭാഗം ഡയറക്ടറായി ചുമതലയേറ്റു

ആർ. ഹരികുമാർ ‘ബെൽ’ റിസര്‍ച്ച് വിഭാഗം ഡയറക്ടറായി ചുമതലയേറ്റു

ബെംഗളൂരു : ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ(ബെൽ) ഡയറക്ടറായി (ആർആൻഡ്‌ഡി) ആർ. ഹരികുമാറിനെ നിയമിച്ചു. നേരത്തെ ടെക്‌നോളജി പ്ലാനിങ് വിഭാഗം ജനറൽ മാനേജറായി സേവനമനുഷ്ഠിച്ചുവരുകയായിരുന്നു.

തിരുവനന്തപുരം സ്വദേശിയാണ്. 1989 മേയ് ഒന്നിനാണ് ഹരികുമാർ ബെല്ലിൽ പ്രൊബേഷണറി എഞ്ചിനീയറായി ചേർന്നത്. തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽനിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ ബിടെക് നേടിയശേഷമായിരുന്നു ഇത്.

വി‌എസ്‌എൻ‌എൽ, ദൂരദർശൻ എന്നിവയുടെ സാറ്റ്കോം എർത്ത് സ്റ്റേഷനുകൾക്കായി ഇന്ത്യയിലെ ആദ്യത്തെ 65-കെൽവിൻ സി-ബാൻഡ്, എക്സ്റ്റെൻഡഡ്-സി-ബാൻഡ് ലോ നോയ്‌സ് ആംപ്ലിഫയറുകൾ വികസിപ്പിച്ച ഗവേഷക സംഘത്തിന്‍റെ ഭാഗമായിരുന്നു ഹരികുമാർ. ആശയവിനിമയത്തിനും റഡാർ ആപ്ലിക്കേഷനുകൾക്കുമായി ഗാലിയം നൈട്രൈഡ് (GaN) സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള ട്രാൻസ്മിറ്ററുകൾ ആദ്യമായി വികസിപ്പിച്ചെടുത്തതും ഘട്ടം ഘട്ടമായുള്ള അറേ റഡാറുകൾക്കായുള്ള സി-ബാൻഡ് ക്വാഡ് ട്രാൻസ്മിറ്റ്-റിസീവ് (T/R) മൊഡ്യൂളുകളും മൈക്രോവേവ് ട്യൂബ് ആംപ്ലിഫയറുകൾക്കുള്ള സോളിഡ്-സ്റ്റേറ്റ് റീപ്ലേസ്‌മെന്റുകളും വികസിപ്പിച്ചതും ഹരികുമാറിന്‍റെ കീഴിലുള്ള ഗവേഷകരാണ്.

കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച് റഡാർ വികസിപ്പിച്ചതിന് രക്ഷാ മന്ത്രി പുരസ്കാരം, ബെൽ ആർആൻഡ്‌ഡി അവാർഡുകൾ എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: മൈഥിലി നായർ (അസോസിയേറ്റ് ഡീൻ പ്രസിഡൻസി സർവകലാശാല) മകൻ: ഹേമന്ത് കുമാർ (എൻജിനീയർ യുഎസ്).
<br>

TAGS : BEL
SUMMARY : R. Harikumar takes charge as Director, ‘Bel’ Research Division

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *