സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ആര്‍ നാസര്‍ തുടരും; യു പ്രതിഭയടക്കം നാല് നാലുപേരെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി

സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ആര്‍ നാസര്‍ തുടരും; യു പ്രതിഭയടക്കം നാല് നാലുപേരെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി

ആലപ്പുഴ: സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ആർ നാസർ തുടരും. മൂന്നാം തവണയാണ് ആർ നാസർ ജില്ലാ സെക്രട്ടറിയാകുന്നത്. കായംകുളം എംഎല്‍എ യു പ്രതിഭയെയും മാവേലിക്കര എംഎല്‍എ എംഎസ് അരുണ്‍കുമാറിനെയും ഉള്‍പ്പടെ നാലുപേരെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. 46 അംഗ കമ്മിറ്റിയാണ് തിരഞ്ഞെടുത്തത്.

മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും മുഴുവൻ സമയവും പങ്കെടുത്ത ആലപ്പുഴ ജില്ലാ സമ്മേളനത്തിനൊടുവിലാണ് ആർ നാസർ മൂന്നാം തവണയും ജില്ലാ സെക്രട്ടറിയായി എതിരില്ലാതെ തിരെഞ്ഞെടുക്കപ്പെട്ടത്. നാസറിന്‍റെ പേരല്ലാതെ മറ്റൊരു പേരും ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഉയർന്നില്ല. എസ്‌എഫ്‌ഐയിലൂടെയും ഡിവൈഎഫ്‌ഐയിലൂടെയും രാഷ്ട്രീയ രംഗത്തേക്ക് എത്തിയ ആർ നാസർ സിഐടിയു നേതൃനിരയിലും പ്രവർത്തിക്കുന്നുണ്ട്.

അതേസമയം, ജില്ലാ കമ്മിറ്റിയില്‍ നിന്നും അഞ്ച് പേരെ ഒഴിവാക്കി. എം സുരേന്ദ്രൻ, ജി വേണുഗോപാല്‍, പി അരവിന്ദാക്ഷൻ, ജലജ ചന്ദ്രൻ, എൻ ശിവദാസൻ എന്നിവരെയാണ് ഒഴിവാക്കിയത്. സാമ്പത്തിക ആരോപണം നേരിടുന്ന ശിവദാസനെ കായംകുളം ഏരിയ കമ്മിറ്റിയില്‍ നിന്നും ഇത്തവണ ഒഴിവാക്കിയിരുന്നു. എം സുരേന്ദ്രൻ, ജി. വേണുഗോപാല്‍ എന്നിവർ പ്രായപരിധി നിബന്ധന പ്രകാരമാണ് ഒഴിവാക്കിയത്.

TAGS : CPM | ALAPPUZHA NEWS
SUMMARY : R Nasser will continue as CPM Alappuzha district secretary

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *