ബ്രിട്ടനിലെ ആദ്യ വനിതാ ധനമന്ത്രിയായി റേച്ചല്‍ റീവ്സ് തിരഞ്ഞെടുക്കപ്പെട്ടു

ബ്രിട്ടനിലെ ആദ്യ വനിതാ ധനമന്ത്രിയായി റേച്ചല്‍ റീവ്സ് തിരഞ്ഞെടുക്കപ്പെട്ടു

ബ്രിട്ടന് ആദ്യമായി വനിതാ ധനമന്ത്രി ചുമതലയേല്‍ക്കുന്നു. മുന്‍ ചെസ് ചാമ്പ്യനും ബാങ്ക് ഓഫ് ഇംഗ്ലണ്ട് സാമ്പത്തിക വിദഗ്ധയുമായ 45കാരി റേച്ചല്‍ റീവ്‌സാണ് സ്റ്റാര്‍മര്‍ മന്ത്രിസഭയിലെ ധനമന്ത്രിയാകുന്നത്.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള വലിയ വെല്ലുവിളിയാണ് പുതിയ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമാർക്കും ധനമന്ത്രി റേച്ചല്‍ റീവ്സിനും മുന്നിലുള്ളത്. തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു പിന്നാലെ ഇന്ത്യൻ വംശജനായ ഋഷി സുനക് രാജി വച്ചിരുന്നു. പിന്നാലെയാണ് കെയ്ർ സ്റ്റാർമർ അധികാരമേറ്റത്.

പൊതു തിര‍ഞ്ഞെടുപ്പില്‍ വൻ ഭൂരിപക്ഷത്തിലാണ് ലേബർ പാർട്ടി അധികാരം പിടിച്ചത്. 411 സീറ്റുകള്‍ പിടിച്ചാണ് ലേബർ പാർട്ടി വിജയിച്ചത്. കണ്‍സർവേറ്റീവ് പാർട്ടിക്ക് 121 സീറ്റുകള്‍ മാത്രമാണ് നേടാനായത്. ലിബറല്‍ ഡെമോക്രാറ്റ്സ് പാർട്ടിക്ക് 71 സീറ്റുകളും കിട്ടി. കേവല ഭൂരിപക്ഷത്തിനു 326 സീറ്റുകളാണ് വേണ്ടത്. ഇതും മറികടന്നാണ് ലേബർ പാർട്ടിയുടെ കുതിപ്പ്.

TAGS : RACHEL REEVES | BRITISH ELECTION
SUMMARY : Rachel Reeves has been elected Britain’s first female Chancellor of the Exchequer

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *