വിരമിക്കല്‍ പ്രഖ്യാപിച്ച് ടെന്നിസ് ഇതിഹാസം റാഫേല്‍ നദാല്‍

വിരമിക്കല്‍ പ്രഖ്യാപിച്ച് ടെന്നിസ് ഇതിഹാസം റാഫേല്‍ നദാല്‍

വിരമിക്കല്‍ പ്രഖ്യാപിച്ച് ടെന്നിസ് ഇതിഹാസ താരം റാഫേല്‍ നദാല്‍. അടുത്ത മാസം നടക്കുന്ന ഡേവിസ് കപ്പോടെ കളം വിടുമെന്നാണ് താരത്തിന്റെ പ്രഖ്യാപനം. പ്രൊഫഷണല്‍ ടെന്നിസില്‍ നിന്ന് വിരമിക്കുന്നുവെന്നും കഴിഞ്ഞ കുറച്ച് കാലങ്ങളായി, പ്രത്യേകിച്ച് കഴിഞ്ഞ രണ്ട് വര്‍ഷം ബുദ്ധിമുട്ടിയാണ് കളിച്ചതെന്നും താരം വ്യക്തമാക്കി.

22 ഗ്രാന്‍ഡ് സ്ലാം ഉള്‍പ്പടെ 92 എടിപി സിംഗിള്‍സ് കിരീടങ്ങള്‍, ഒളിമ്പിക്‌സില്‍ സിംഗിള്‍സ്, ഡബിള്‍സ് വിഭാഗങ്ങളില്‍ സ്വര്‍ണം, 209 ആഴ്ചകളില്‍ ഒന്നാം സ്ഥാനം, എന്നിങ്ങനെ സ്വന്തമാക്കിയിട്ടുള്ള റഫേല്‍ നദാല്‍ ടെന്നിസ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളാണ്. ക്ലേ കോര്‍ട്ടിലായിരുന്നു നദാലിന്റെ മികച്ച പ്രകടനങ്ങൾ ഏറെയും. 14 ഫ്രഞ്ച് ഓപ്പണ്‍ കിരീടങ്ങളെന്ന നദാലിന്റെ റെക്കോര്‍ഡിന് അടുത്തൊന്നും ഇളക്കംതട്ടാനിടയില്ല. പാരിസ് ഒളിമ്പിക്‌സിലാണ് അവസാനമായി കോര്‍ട്ടിലെത്തിയത്.

TAGS: SPORTS | TENNIS
SUMMARY: End of an era! Rafael Nadal announces retirement from professional tennis after season’s end

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *