കാര്യവട്ടം ​ഗവ. കോളേജിൽ റാ​ഗിം​ഗ്; ഏഴ് പേർക്കെതിരെ പരാതി

കാര്യവട്ടം ​ഗവ. കോളേജിൽ റാ​ഗിം​ഗ്; ഏഴ് പേർക്കെതിരെ പരാതി

തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടം ഗവൺമെന്റ് കോളേജിൽ റാഗിംഗ്. ബയോടെക്‌നോളജി ഒന്നാം വർഷ വിദ്യാർഥി ബിൻസ് ജോസാണ് സീനിയർ വിദ്യാർഥികൾ തന്നെ റാഗ് ചെയ്തതായി പരാതി നൽകിയിരിക്കുന്നത്. പ്രിൻസിപ്പലിനും കഴക്കൂട്ടം പോലീസിലുമാണ് പരാതി നൽകിയിരുന്നത്.

മൂന്നാം വർഷ ബിരുദ വിദ്യാർഥികളായ ഏഴ് പേർക്കെതിരെയാണ് പരാതി. ബിൻസിനെ യൂണിറ്റ് റൂമിൽ കെട്ടിയിട്ട് മർദിച്ചുവെന്നാണ് പരാതി. തുടർന്ന് അന്വേഷണം നടത്തിയ ആൻ്റി റാഗിംഗ് കമ്മിറ്റിയാണ് റാഗിംഗ് നടന്നതായി സ്ഥിരീകരിച്ചത്. സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും പരിശോധിച്ചാണ് റാഗിംഗ് നടന്നതായി കണ്ടെത്തിയത്.
<BR>
TAGS : RAGGING | THIRUVANATHAPURAM
SUMMARY : Ragging in Karyavattom Govt. College; Complaint against seven people

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *