ഉരുൾപൊട്ടൽ; രാഹുൽ ​ഗാന്ധിയും പ്രിയങ്ക​ ഗാന്ധിയും ​ഇന്ന് വയനാട്ടിൽ എത്തും

ഉരുൾപൊട്ടൽ; രാഹുൽ ​ഗാന്ധിയും പ്രിയങ്ക​ ഗാന്ധിയും ​ഇന്ന് വയനാട്ടിൽ എത്തും

തിരുവനന്തപുരം: ഉരുൾപൊട്ടലുണ്ടായ വയനാട്ടിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഇന്ന് സന്ദർശിക്കും. ദുരിതാശ്വാസ ക്യാമ്പുകളും ചികിത്സയിലുള്ളവരെയും ഇരുവരും സന്ദർശിക്കും. ബുധനാഴ്ച നിശ്ചയിച്ചിരുന്ന യാത്ര പ്രതികൂല കാലാവസ്ഥയെ തുടർന്ന് റദ്ദാക്കിയിരുന്നു. ഇന്ന് രാവിലെ ഒമ്പതരയോടെ കണ്ണൂരിലെത്തുന്ന ഇരുവരും ഇവിടെ നിന്ന് വയനാട്ടിലേക്ക് തിരിക്കും.

അതേസമയം വയനാട്ടിൽ രക്ഷാദൗത്യം തുടരുകയാണ്. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് സൂചന. 282 മരണം ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 195 പേർ ചികിത്സയിലാണ്. 240 പേരെ ഇനിയും കണ്ടെത്താനുണ്ട്. മുണ്ടക്കൈയിൽ നിന്നും ചാലിയാറിൽ നിന്നുമായി ഇന്ന് ഇതുവരെ കണ്ടെത്തിയത് 98 മൃതദേഹങ്ങളാണ്. ഇതുവരെ 1600 ഓളം പേരെയാണ് രക്ഷപ്പെടുത്താൻ കഴിഞ്ഞത്.

82 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രദേശത്ത് ആകെ തുറന്നത്. 8000 അധികം പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. രക്ഷാദൗത്യത്തിനായി ഇന്ന് കൂടുതൽ മണ്ണ് മാന്തിന്ത്രങ്ങൾ സജ്ജമാക്കും. ഇന്നലെ രാത്രി ഒരു മണ്ണുമാന്തിയന്ത്രം കൂടി മുണ്ടക്കൈയിൽ എത്തിച്ചിട്ടുണ്ട്.

TAGS: WAYANAD | LANDSLIDE
SUMMARY: Rahul Gandhi and Priyanka Gandhi will arrive in Wayanad today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *