രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തില്ല

രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തില്ല

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്ത മേഖലയില്‍ ഇന്ന് സന്ദർശനം നടത്താനിരുന്ന ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെയും സഹോദരിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധിയുടെയും യാത്ര മാറ്റിവച്ചു. മൈസൂരിലെ മോശം കാലാവസ്ഥ കാരണമാണ് ഇരുവരുടേയും സന്ദര്‍ശനം മാറ്റിവച്ചത്. എക്‌സിലൂടെയാണ് രാഹുല്‍ഗാന്ധി ഇക്കാര്യം അറിയിച്ചത്.

മോശം കാലാവസ്ഥയെ തുടർന്ന് വിമാനം ലാൻഡ് ചെയ്യാൻ ബുദ്ധിമുട്ടാണെന്ന് അധികൃതർ അറിയിച്ചതിനെ തുടർ‌ന്നാണ് രാഹുലും പ്രിയങ്കയും സന്ദർശനം മാറ്റിവച്ചത്. എത്രയും വേഗം തങ്ങള്‍ വയനാട്ടിലെത്തുമെന്ന് രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.

സ്ഥിതിഗതികള്‍ കൃത്യമായി നിരീക്ഷിക്കുകയാണ്. ആവശ്യമായ എല്ലാ സഹായവും നല്‍കാൻ ഏർപ്പാട് ചെയ്യും. ഈ വിഷമഘട്ടത്തില്‍ വയനാട്ടിലെ ജനങ്ങള്‍ക്കൊപ്പമാണ് താനെന്നും രാഹുല്‍ഗാന്ധി എക്സിലൂടെ അറിയിച്ചു. തന്റെ പ്രാർത്ഥനകള്‍ വയനാട്ടിലെ ജനങ്ങള്‍ക്കൊപ്പമുണ്ടെന്ന് പ്രിയങ്കാ ഗാന്ധിയും ട്വിറ്ററില്‍ കുറിച്ചു.

TAGS : RAHUL GANDHI | PRIYANKA GANDHI | WAYANAD LANDSLIDE
SUMMARY : Rahul Gandhi and Priyanka Gandhi did not come to Wayanad today

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *