‘ശിവന്‍റെ അഭയമുദ്രയാണ് കോണ്‍ഗ്രസിന്‍റെ ചിഹ്നം’; സഭയില്‍ ശിവന്റെ ചിത്രം ഉയര്‍ത്തി രാഹുല്‍ ഗാന്ധി

‘ശിവന്‍റെ അഭയമുദ്രയാണ് കോണ്‍ഗ്രസിന്‍റെ ചിഹ്നം’; സഭയില്‍ ശിവന്റെ ചിത്രം ഉയര്‍ത്തി രാഹുല്‍ ഗാന്ധി

പാർലമെന്റില്‍ പരമശിവന്റെ ചിത്രം ഉയർത്തി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ആരെയും ഭയപ്പെടുന്നില്ലെന്ന സന്ദേശവുമായാണ് രാഹുല്‍ ഗാന്ധി ലോക്സഭയില്‍ പരമശിവന്റെ ചിത്രം ഉയർത്തിക്കാട്ടിയത്. ശിവന്റെ അഭയമുദ്രയാണ് കോണ്‍ഗ്രസിന്റെ ചിഹ്നമെന്നും രാഹുല്‍ പറഞ്ഞു. ദൈവവുമായി പ്രധാനമന്ത്രിക്കു നേരിട്ട് ബന്ധമുണ്ടെന്ന പരിഹാസവും രാഹുല്‍ ഉയർത്തി.

പ്രധാനമന്ത്രി മോദിയുടെ ഉത്തരവു പ്രകാരം താൻ നിരന്തരമായി ആക്രമിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. 20 ല്‍ അധികം കേസുകളാണ് എനിക്കെതിരേ ഫയല്‍ ചെയ്തിരിക്കുന്നത്. എന്‍റെ വസതി പിടിച്ചെടുത്തു. ഇഡി 55 മണിക്കൂറോളം എന്നെ ചോദ്യം ചെയ്തു. ഇത്തരത്തിലുള്ള എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച്‌ ഒരുമിച്ച്‌ ഭരണഘടനയെ സംരക്ഷിക്കാൻ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു. പ്രതിപക്ഷമെന്നതില്‍ ഞാൻ അഭിമാനിക്കുന്നു, സന്തോഷിക്കുന്നു. അധികാരത്തേക്കാള്‍ ഒരു പാട് മേലെയാണ് സത്യമെന്നും രാഹുല്‍ പറഞ്ഞു.

ഗുരു നാനാക്കിന്റെ ചിത്രവും ഇസ്ലാം മത ചിഹ്നവും രാഹുല്‍ ലോക്സഭയില്‍ പ്രദർശിപ്പിച്ചു. അതേസമയം, സഭയില്‍ പരമശിവന്റെ ചിത്രം ഉയർത്തിക്കാട്ടിയതിനെ സ്പീക്കർ എതിർത്തു. സംസാരിക്കുമ്പോൾ സഭയുടെ അന്തസ്സ് കാത്തുസൂക്ഷിക്കണമെന്നും നിയമപ്രകാരം സംസാരിക്കണമെന്നും രാഹുലിനോട് സ്പീക്കർ പറഞ്ഞു. രാഹുലിന്റെ പരാമർശങ്ങള്‍ക്ക് എതിരെ ഭരണപക്ഷ അംഗങ്ങള്‍ ബഹളം വയ്ക്കുകയും ജയ്ശ്രീറാം വിളിക്കുകയും ചെയ്തു. അഗ്നിവീർ വിഷയവും രാഹുല്‍ സഭയില്‍ ഉയർത്തി.

TAGS : RAHUL GANDHI | ASSEMBLY | LATEST NEWS
SUMMARY : Rahul Gandhi raised Shiva’s picture in the assembly

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *